കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നേതൃത്വ പഠന ക്യാമ്പ് സംഘടിപ്പിച്ചു

തിരുവമ്പാടി : കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തിരുവമ്പാടി നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വ പഠന ക്യാമ്പ് കക്കാടംപൊയിൽ റിസോർട്ടിൽ വച്ച് നടന്നു തിരുവമ്പാടി നിയോജകമണ്ഡലം പ്രസിഡണ്ട് പി പ്രേമന്റെ അധ്യക്ഷതയിൽ ചേർന്ന യോഗംജില്ലാ പ്രസിഡണ്ട് ബാപ്പു ഹാജി ഉദ്ഘാടനം ചെയ്തു .
യോഗത്തിൽ റഫീഖ് മാളിക മുഖ്യപ്രഭാഷണം നടത്തി .പഞ്ചായത്ത് പ്രസിഡണ്ട് ബോബി ഷിബു മുഖ്യാതിഥിയായി .
ബിസിനസ് മാനേജ്മെന്റ് നേതൃത്വ പഠന ക്യാമ്പും പ്രമുഖ ട്രെയിനർ കെ വി ജോർജ് നയിച്ചു.
പ്രസ്തുത യോഗത്തിൽ മണ്ഡലം ജനറൽ സെക്രട്ടറി ജിൽസ് പെരിഞ്ചേരി സ്വാഗതം പറഞ്ഞു.
സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം സലീം രാമനാട്ടുകര , ജില്ലാ ട്രഷറർ ജി കെ തോമസ് , കപ്പിയടത്ത് ചന്ദ്രൻ , കൂടരഞ്ഞി പഞ്ചായത്ത് വൈസ് പ്രസിഡണ്ട് ജോർജുകുട്ടി , സരസ്വതി, ബി മൊയ്തീൻകുട്ടി മുഹമ്മദ് പാതി പറമ്പിൽ തുടങ്ങിയ വർ സംസാരിച്ചു . നിയോജനം ട്രഷറർ എം ടി അസ്ലം നന്ദി അറിയിച്ചു.







