Kodanchery

ഇലന്തകടവിൽ സാമൂഹ്യവിരുദ്ധർ അഴിഞ്ഞാടുന്നു

കോടഞ്ചേരി:ഇലന്തു കടവ് പാലത്തിന് സമീപം സാമൂഹ്യവിരുദ്ധർ തമ്പടിച്ച് അഴിഞ്ഞാടുന്നതിൽ പോലീസിൽ പരാതി നൽകിയിട്ട് നടപടി സ്വീകരിക്കാത്ത നടപടിയിൽ ഇലന്തുകടവ് ജാഗ്രത സമിതി പ്രതിഷേധിച്ചു.

നാട്ടുകാർ കോടഞ്ചേരി പോലീസിൽ രേഖാമൂലം പരാതി നൽകിയിട്ടും നടപടി എടുക്കാത്തതിലും സമീപപ്രദേശത്തെ കൃഷിയിടങ്ങളിൽ മോഷണം പതിവായിരിക്കുകയും പ്രദേശത്ത് മദ്യ മയക്കുമരുന്ന് മാഫിയ അഴിഞ്ഞാടുകയാണെന്നും പകൽപോലും സ്ത്രീകൾക്കും കുട്ടികൾക്കും വഴി നടക്കാൻ പറ്റാത്ത സാഹചര്യം ആണെന്നും അധികൃതർ നടപടി എടുക്കാത്തതിൽ ദുരൂഹത ഉണ്ടെന്ന് യോഗം ആരോപിച്ചു.

വാർഡ് മെമ്പർ വിൻസന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ബിജു ചേന്നംകുളത്ത്, ഉലഹന്നാൻ കളപ്പുരക്കൽ, ബാബു വടക്കേമുറിയിൽ, ബേബി തണങ്ങാട്ട്,ബെന്നി പുളിക്കൽ, അനുജജ് നാട്ടുനിലത്ത്, പോൾ വടക്കേമുറിയിൽ, എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button