കർഷക സദസ്സും സെമിനാറും സംഘടിപ്പിച്ചു

കോടഞ്ചേരി:കോഴിക്കോട് ജില്ലാ ലൈബ്രറി കൗൺസിൽ 2025-26 പദ്ധതിയുടെ ഭാഗമായി മൈക്കാവ് ജനതാ ലൈബ്രറിയുടെ നേതൃത്വത്തിൽ കർഷക സദസ്സും സെമിനാറും സംഘടിപ്പിച്ചു.മൈക്കാവ് ക്ഷീരോൽപാദക സംഘം ഓഡിറ്റോറിയത്തിൽ വെച് നടന്ന പരിപാടി കോടഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് അന്നക്കുട്ടി ദേവസ്യ ഉദ്ഘാടനം ചെയ്തു. ലൈബ്രറി പ്രസിഡന്റ് ഫൈസൽ എ എം അധ്യക്ഷനായി. ലൈബ്രറി കൗൺസിൽ താലൂക്ക് എക്സിക്യൂട്ടീവ് വിനോദ് പി ആർ മുഖ്യാതിഥി ആയി.
വാർഡ് മെമ്പർമാരായ റൂബി തമ്പി, മിനി സണ്ണി, ക്ഷീര സംഘം പ്രസിഡന്റ് ബെന്നി ജേക്കബ്,ഫാ. റെജി കോലാനിക്കൽ എന്നിവർ സംസാരിച്ചു. കൃഷിവകുപ്പ് വയനാട് ജില്ലാ ഡെപ്യൂട്ടി ഡയറക്ടർ പ്രകാശ് പി കാർഷിക മേഖലയിലെ വെല്ലുവിളികളും സാധ്യതകളും എന്ന വിഷയത്തിൽ ക്ലാസ്സ് നയിച്ചു.മികച്ച കർഷകരെയും കാർഷിക സംരംഭകരേയും പരിപാടിയുടെ ഭാഗമായി ആദരിച്ചു. ഗ്രന്ഥശാല സെക്രട്ടറി ലൈജു തോമസ് സ്വാഗതവും താലൂക്ക് കൗൺസിൽ അംഗം ബിനുരാജ് നന്ദിയും പറഞ്ഞു.







