Kodanchery
ജൈവ പച്ചക്കറിത്തോട്ടം സന്ദർശനവും വിളവെടുപ്പും നടത്തി

കോടഞ്ചേരി:ശ്രേയസ് മുറംപാത്തി യൂണിറ്റ് ദീപം സംഘത്തിലെ അംഗമായ ഷീജ ബോബിയുടെ പച്ചക്കറി തോട്ടത്തിന്റെ വിളവെടുപ്പ് നടത്തി. ഷീജ ബോബി തന്റെ കുടുംബത്തിന് ഒരു വരുമാനം മാർഗ്ഗമായി തീർന്നു .
പയർ,പാവൽ, വെണ്ട, ചീര,തണ്ണിമത്തൻ, കുമ്പളങ്ങ,മത്തൻ,വെള്ളിരി, പടവലം,ചോളം, കൂർക്ക,വാഴ, എന്നീ വിവിധയിനം കൃഷികൾ ചെയ്ത് വരുമാനമാർഗ്ഗം കണ്ടെത്തുന്നു. യൂണിറ്റ് പ്രസിഡണ്ട് പ്രിൻസ് പുത്തൻകണ്ടം, പ്രോഗ്രാം ഓഫീസർ ലിസി റെജി എന്നിവരുടെ നേതൃത്വത്തിൽ വിളവെടുപ്പ് നടത്തി സി. ഡി.ഒ . ഇന്ദിര ദിവാകരൻ,യൂണിറ്റ് കമ്മിറ്റി അംഗങ്ങളും സംഘാംഗങ്ങളും വിളവെടുപ്പ് മഹോത്സവത്തിൽ പങ്കെടുത്തു .







