Thiruvambady

തിരുവമ്പാടി സീനിയർ ചേമ്പർ വീൽചെയറുകൾ കൈമാറി

തിരുവമ്പാടി: നിർധനരായ രോഗികളെ സഹായിക്കുന്നതിന്റെ ഭാഗമായി തിരുവമ്പാടി സീനിയർ ചേമ്പർ സ്നേഹാ ലീജിയൻ വീൽചെയറുകൾ വിതരണം ചെയ്തു. തിരുവമ്പാടിയിൽ പ്രവർത്തിക്കുന്ന സെന്റ് വിൻസന്റ് ഡി പോൾ സൊസൈറ്റിയുടെ ഹോളി ഫാമിലി കോൺഫറൻസിനാണ് വീൽചെയറുകൾ കൈമാറിയത്.

സെൻട്രൽ കൗൺസിൽ പ്രസിഡന്റ് ഡോ. ഐസക് പറങ്കുളങ്ങറയിൽ നിന്നു മത്തായി പുളിയിലാകാട്ട് വീൽചെയറുകൾ ഏറ്റുവാങ്ങി. തിരുവമ്പാടി സേക്രട്ട് ഹാർട്ട് ഫൊറോനാ വികാരി ഫാ. തോമസ് നാഗപറമ്പിൽ മുഖ്യപ്രഭാഷണം നടത്തി. തിരുവമ്പാടി പ്രദേശത്തെ അർഹരായ രോഗികൾക്ക് സഹായം എത്തിക്കുന്നതിന്റെ ഭാഗമായാണ് ഈ വിതരണം.

ഡോ. പി. എ. മത്തായി അധ്യക്ഷത വഹിച്ചു. ബെന്നി പോൾ, സണ്ണി തോമസ്, റോയി ആഗസ്‌തി, ജോർജ് മുണ്ടാട്ട് എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button