Kodanchery

എം ഇ എസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വയനാട് എം പി. പ്രിയങ്കാഗാന്ധി നിർവഹിച്ചു

കോടഞ്ചേരി: കൈതപ്പൊയിൽ എം ഇ എസ് സ്കൂൾ സിൽവർ ജൂബിലി ഉദ്ഘാടനവും മോണ്ടിസോറി ബ്ലോക്കിന്റെ ശിലാസ്ഥാപനവും വയനാട് എം പി. പ്രിയങ്ക ഗാന്ധി നിർവഹിച്ചു. 21ാം വയസ്സിൽ ഒരു മോണ്ടിസോറി അധ്യാപികയായി തന്റെ വിദ്യാഭ്യാസ–സാമൂഹിക യാത്ര ആരംഭിക്കുകയും
വിഷയപാഠങ്ങൾ പഠിപ്പിക്കുന്നതിലുപരി, കുട്ടികളെ നല്ല മനുഷ്യരാക്കി വളർത്തുകയാണ് യഥാർത്ഥ വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് വ്യക്തമാക്കുകയും സ്നേഹം, കരുണ, സഹാനുഭൂതി തുടങ്ങിയ മാനുഷിക മൂല്യങ്ങൾ കുട്ടികളിൽ വളർത്തിയെടുക്കുമ്പോഴാണ് അവർ സമൂഹത്തിനും രാജ്യത്തിനും വിലപ്പെട്ട പൗരന്മാരായി മാറുന്നതെന്നും ഓർമ്മപ്പെടുത്തുകയുണ്ടായി.

ഇന്നത്തെ എം.ഇ.എസ്. സ്ഥാപനങ്ങളുടെ വളർച്ചയും മുന്നേറ്റവും, ഇത്തരത്തിലുള്ള മൂല്യാധിഷ്ഠിത വിദ്യാഭ്യാസം നൽകാൻ പരിശ്രമിച്ച നല്ല വ്യക്തിത്വങ്ങളുടെ സമർപ്പിത പ്രവർത്തനങ്ങളുടെ ഫലമാണെന്നും വയനാട് പാർലമെൻറ് മെംമ്പർ പ്രിയങ്ക ഗാന്ധി സിൽവർ ജൂബിലി ആഘോഷവും പുതുതായി നിർമ്മിക്കുന്ന മോണ്ടിസോറി ബ്ലോക്കിൻ്റെ തറക്കല്ലിടൽ കർമ്മവും നിർവഹിച്ചുകൊണ്ട് പറയുകയുണ്ടായി. കൈതപ്പൊയിൽ എംഇഎസ് ഫാത്തിമ റഹീം സെൻട്രൽ സ്കൂൾ അങ്കണത്തിൽ വെച്ച് നടന്ന ചടങ്ങിൽ എം ഇ എസ് സ്റ്റേറ്റ് പ്രസിഡണ്ട് ഡോക്ടർ പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. സ്കൂൾ ഹെഡ് ഗേൾ ഹിഫ്ത കദീജ സ്വാഗതം പറഞ്ഞു. അടിവാരം സ്വദേശിയായ മുഹമ്മത് ഇസ്താ റിന്റെയും നെ സ്‌ലിയുടെയും മകളും ആറാം ക്ലാസ് വിദ്യാർത്ഥിനിയുമായ ഫാത്തിമ അജ്മിയാണ് പ്രിയങ്കഗാന്ധിയുടെ പ്രസംഗം പരിഭാഷപ്പെടുത്തിയത്

കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് മില്ലി മോഹൻ ,കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അംബിക മംഗലത്ത് ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ, പുതുപ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ബിജു താന്നിക്കാക്കുഴി, എംഇഎസ് സ്റ്റേറ്റ് സെക്രട്ടറിമാരായ വി.പി അബ്ദുറഹ്മാൻ, ഡോ. റഹീം ഫസൽ, എംഇഎസ് ഫൈനാൻസ് കമ്മിറ്റി ചെയർമാൻ സി. ടി. സക്കീർ ഹുസൈൻ, എംഇഎസ് കോഴിക്കോട് ജില്ലാ പ്രസിഡൻ്റ് കെ. വി. സലീം തുടങ്ങിയ സാമൂഹിക സാംസ്കാരിക രാഷ്ട്രീയ പ്രവർത്തകർ സംബന്ധിക്കുകയും ചെയ്ത ചടങ്ങിൽ സ്കൂൾ മാനേജർ കെ എം ഡി മുഹമ്മദ്‌ നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button