Kozhikode

കൂടത്തായി കേസ്: വിചാരണ നടപടികൾ എട്ടിനു തുടങ്ങും ആദ്യം പരിഗണിക്കുന്നതു സിലി വധക്കേസ്

കോഴിക്കോട്∙ കൂടത്തായി കൊലപാതക പരമ്പരയിൽ പ്രാഥമിക വിചാരണ നടപടികൾ എട്ടിനു തുടങ്ങും. സിലി വധക്കേസാണു പ്രിൻസിപ്പൽ സെഷൻസ് കോടതി ആദ്യം പരിഗണിക്കുക. എട്ടിനു പ്രാഥമികവാദം കേൾക്കുന്ന കോടതി തുടർവിചാരണ നടപടികൾ തീരുമാനിക്കും. 2002–2016 കാലയളവിൽ ഒരേ കുടുംബത്തിലെ ആറു പേർ കൊല്ലപ്പെട്ട കേസിൽ മുഖ്യപ്രതി ജോളി ജോസഫിനെ 2019 ഒക്ടോബർ അഞ്ചിനാണു പൊലീസ് അറസ്റ്റ് ചെയ്തത്. ആദ്യഭർത്താവ്, ഭർത്താവിന്റെ മാതാപിതാക്കൾ, ഭർതൃമാതാവിന്റെ സഹോദരൻ, രണ്ടാം ഭർത്താവിന്റെ ആദ്യഭാര്യ, മകൾ എന്നിവരെ ഭക്ഷണത്തിൽ വിഷം കലർത്തിയും സയനൈഡ് നൽകിയും കൊലപ്പെടുത്തിയെന്നാണു കേസ്. ആറു കേസുകളിലും പൊലീസ് നേരത്തേ കുറ്റപത്രം സമർപ്പിച്ചിരുന്നു

മുഖ്യപ്രതി ജോളി ജോസഫിന്റെ ഭർത്താവ് ഷാജു സഖറിയാസിന്റെ ആദ്യഭാര്യ സിലി 2016 ജനുവരി 11നാണു മരിച്ചത്. ക്യാപ്സൂളിൽ സയനൈഡ് നിറച്ചു നൽകി സിലിയെ ജോളി കൊലപ്പെടുത്തിയെന്നാണു കേസ്. സയനൈഡ് സംഘടിപ്പിച്ചു നൽകിയ എം.എസ്.മാത്യു, കെ.പ്രജികുമാർ എന്നിവരാണു രണ്ടും മൂന്നും പ്രതികൾ. തലശ്ശേരി ഡിവൈഎസ്പി കെ.വി.വേണുഗോപാലിന്റെ മേൽനോട്ടത്തിൽ മുക്കം ഇൻസ്പെക്ടർ ബി.കെ.സിജുവാണു കേസ് അന്വേഷിക്കുന്നത്. അഡ്വ. എൻ.കെ. ഉണ്ണിക്കൃഷ്ണനാണു സ്പെഷൽ പ്രോസിക്യൂട്ടർ

News from Manorama

https://www.manoramaonline.com/district-news/kozhikode/2020/06/02/kozhikode-murder-case.html

Related Articles

Leave a Reply

Back to top button