Pullurampara

മുരിങ്ങയിൽപടി പാലം – ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് സ്ഥലം സന്ദർശിച്ചു

തിരുവമ്പാടി: പ്രളയത്തിൽ തകർന്ന മുരിങ്ങയിൽപടി പാലം 80 ലക്ഷം രൂപ ചിലവിൽ പുതുക്കി പണിയുന്നതിനുള്ള പദ്ധതിക്ക് അന്തിമ രൂപമാകുന്നു.

തിരുവമ്പാടി – ആനക്കാംപൊയിൽ റോഡിനേയും പുല്ലുരാംപാറ – പുന്നക്കൽ റോഡിനേയും ബന്ധിപ്പിക്കുന്ന ഈ പാലം വളരെ പ്രാധാന്യമുള്ളതാണ്.

പുല്ലുരാംപാറ സ്കൂളിലേക്ക് പോകുന്ന വിദ്യാർത്ഥികളും നിരവധി വാഹനങ്ങളും ഈ പാലത്തിനെ ആശ്രയിച്ചു വരുന്നു.

അപകട ഭീഷണിയിൽ ആയിരിക്കുന്ന പാലത്തിൻ്റെ പുനർനിർമ്മാണം നടപടികൾ പൂർത്തീകരിച്ച് ഒരു മാസത്തിനകം പ്രവർത്തി ആരംഭിക്കാൻ കഴിയുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബാബു പറശ്ശേരി അറിയിച്ചു.

സംഘത്തിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ, ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ റ്റി മാത്യു, സബിത സുബ്യമണ്യൻ, ഓമന വിശ്വംഭരൻ, എന്നിവരും ഉണ്ടായിരുന്നു.

Related Articles

Leave a Reply

Back to top button