Pullurampara

കൊടക്കാട്ടുപാറ ആദിവാസി കോളനി – മേലെ പൊന്നാങ്കയം അമ്പലപ്പടി റോഡ് ഉദ്ഘാടനം ചെയ്തു

പുല്ലൂരാംപാറ: തിരുവമ്പാടി പഞ്ചായത്തിലെ നാല്, അഞ്ച് വാർഡുകളെ ഒന്നിപ്പിക്കുന്ന ഒരു കിലോമീറ്റർ ദൈർഘ്യമുള്ള റോഡ് ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി 20 ലക്ഷം രൂപ ചിലവിൽ പുതിയതായി നിർമ്മിച്ച റോഡിൻ്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ശ്രീ.ബാബു പറശ്ശേരി നിർവ്വഹിച്ചു.

കഴിഞ്ഞ 70 വർഷമായി ഗതാഗത യോഗ്യമല്ലാതെ കിടന്ന ഭാഗം റോഡായി മാറിയതോടെ പ്രദേശത്തെ ജനങ്ങളുടെ ചിരകാല സ്വപ്നമാണ് യാഥാർഥ്യമായത്.

ഈ മേഖലയുടെ സമഗ്രവികസനത്തിന് ഈ റോഡ് വഹിക്കുന്ന പങ്ക് ചെറുതൊന്നുമല്ല. കോവിഡ് പ്രോട്ടോകോൾ പാലിച്ച് നടത്തിയ ചടങ്ങിൽ പഞ്ചായത്ത് പ്രസിഡൻ്റ് പി ടി അഗസ്റ്റിൻ ,ജില്ലാ പഞ്ചായത്ത് മെമ്പർ അന്നമ്മ മാത്യു, വൈസ് പ്രസിഡൻ്റ് ഗീത വിനോദ്, വാർഡ് മെമ്പർമാരായ സബിത സുബ്രമണ്യൻ, ഓമന വിശ്വംഭരൻ, കുര്യാച്ചൻ തെങ്ങുംമൂട്ടിൽ, വിൽസൺ റ്റി മാത്യു, കെ ഡി ആൻ്റണി തുടങ്ങിയർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button