Kodanchery

സ്പോർട്സ് കിറ്റ് വിതരണം നടത്തി

കോടഞ്ചേരി :കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ‘കളിയാണ് ലഹരി’ എന്ന സന്ദേശവുമായി ഗ്രാമപഞ്ചായത്ത് പരിധിയിലെ യൂത്ത് ക്ലബ്ബുകൾക്ക് സ്പോർട്സ് കിറ്റുകളുടെ വിതരണ ഉദ്ഘാടനം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.

ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് അലക്സ് തോമസ് ചടങ്ങിൽ അധ്യക്ഷത വഹിച്ചു.സ്ഥിരം സമിതി അധ്യക്ഷരായ റിയാന സുബൈർ, വിൻസെന്റ് വടക്കേമുറിയിൽ, മിനി സണ്ണി, ഗ്രാമപഞ്ചായത്ത് മെമ്പർമാരായ റോയി കുന്നപ്പള്ളി, ബാബുപട്ടരാട്, ജിജി എലുവാലുങ്കൽ, ശിവദാസൻ താഴെ പാലാട്ട്, ബേബി വളയത്തിൽ, വിൽസൺ തറപ്പേൽ, സജിനി രാമൻകുട്ടി, ജോബി ജോസഫ്, നാൻസി ജോഷി, ചന്ദ്രൻ സി കെ, റീന ബിജു എന്നിവർ പ്രസംഗിച്ചു.

Related Articles

Leave a Reply

Back to top button