Kodanchery
സിബിഎസ്ഇ പരീക്ഷയിൽ കോടഞ്ചേരി സെന്റ് മേരീസിന് ഉജ്ജ്വല വിജയം

കോടഞ്ചേരി: സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ കോടഞ്ചേരി സെന്റ് മേരീസ് ഇംഗ്ലീഷ് മീഡിയം സ്കൂളിന് 100% വിജയം. പരീക്ഷയെഴുതിയ 17 വിദ്യാർത്ഥികളിൽ 9 പേർ ഡിസ്റ്റിങ്ഷനും 8 പേർ ഫസ്റ്റ് ക്ലാസും കരസ്ഥമാക്കി.
97% മാർക്ക് നേടിയ ഏഞ്ചൽ റോസ് ആണ് സ്കൂൾ ടോപ്പർ. ആൻ തെരേസ ഷിജോ , നേഹ സജി , സാന്റോ സജി , ആൻ തെരേസ് ജോബി എന്നീ വിദ്യാർത്ഥികൾ 90 ശതമാനത്തിനു മുകളിൽ മാർക്ക് നേടി. ഉയർന്ന മാർക്ക് നേടിയ കുട്ടികളെ സ്കൂൾ മാനേജ്മെന്റും പിടിഎയും അഭിനന്ദിച്ചു.







