Thiruvambady
ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് തുടക്കം

കക്കാടംപൊയിൽ: ഡെങ്കിപ്പനി വ്യാപനം തടയുക എന്ന ലക്ഷ്യത്തോടെ ആരോഗ്യ വകുപ്പ് ഗ്രാമപഞ്ചായത്തുകളുടെയും കുടുംബാരോഗ്യ കേന്ദ്രത്തിൻ്റെയും സഹകരണത്തൊടെ നടപ്പാക്കുന്ന ഊർജ്ജിത ഉറവിട നശീകരണ ക്യാമ്പയിന് കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ തുടക്കമായി.
ക്യാമ്പയിൻ്റെ ഭാഗമായികക്കാടംപൊയിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ജോർജ് കുട്ടി കക്കാടംപൊയിൽ ഉദ്ഘാടനം ചെയ്യ്തു.
ബേബി സുനി, ടിൻ്റു സുനിഷ്, ജിൻസി, ബിനുഷ സിൻസ്, അനു പൂവേലി,ഷീബ ജിമ്മി, ഷീജ മനോജ്, ഡെയിസി പെരുമ്പ്രായിൽ,സിനി മുല്ലൂർ,സൗമ്യ പി.പി, ലാലി ഷിനോജ്, വസന്ത എന്നിവർ നേതൃത്വം നൽകി.







