Puthuppady
കൈതപ്പൊയിലിൽ ഹോട്ടലിന്റെ അടുക്കളയിൽ തീപ്പിടിത്തം

പുതുപ്പാടി : പുതുപ്പാടി കൈതപ്പൊയിലിൽ ഹോട്ടലിന്റെ അടുക്കളയിൽ തീപ്പിടിത്തമുണ്ടായത് പരിഭ്രാന്തി പരത്തി. ചൊവ്വാഴ്ച രാവിലെ ആറരയോടെയായിരുന്നു സംഭവം. കൈതപ്പൊയിലിലെ ‘യമ്മി ഫ്രൈഡ് ചിക്കൻ’ എന്ന ഹോട്ടലിന്റെ അടുക്കളഭാഗത്ത് തീ പടർന്നുപിടിച്ച് നിയന്ത്രണാതീതമാവുകയും അടുക്കള കത്തിനശിക്കുകയുമായിരുന്നു.
നാട്ടുകാരും ജീവനക്കാരും വിവരമറിയിച്ചപ്രകാരം സ്റ്റേഷൻ ഓഫീസർ എം. അബ്ദുൽഗഫൂറിന്റെ നേതൃത്വത്തിൽ മുക്കം അഗ്നിരക്ഷാസേനയും നരിക്കുനി അഗ്നിരക്ഷാനിലയത്തിൽനിന്നുള്ള യൂണിറ്റും സ്ഥലത്തെത്തിയാണ് തീയണച്ചത്.






