Kodanchery
കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ വി ഡി സതീശനെ പിന്തുണച്ച് പ്രകടനം നടത്തി

കോടഞ്ചേരി : നിയമസഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫിനെ വൻ ഭൂരിപക്ഷത്തിൽ എത്തിക്കുന്നതിന് അഹോരാത്രം പ്രയത്നിച്ച വിഡി സതീശനെ മുഖ്യമന്ത്രി ആക്കുന്നതിന് ഉറച്ച തീരുമാനം നേതൃത്വം എടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടഞ്ചേരിയിൽ കോൺഗ്രസ് പ്രവർത്തകർ പ്രകടനം നടത്തി. നിലപാടുകളുടെ രാജകുമാരൻ വി ഡി സതീശൻ നാട് നയിക്കട്ടെ, പട നയിച്ചവൻ നാട് നയിക്കട്ടെ എന്നീ മുദ്രാവാക്യങ്ങൾ വിളിച്ചുകൊണ്ടായിരുന്നു പ്രകടനം നടത്തിയത്.
പ്രകടനത്തിൽ കോൺഗ്രസ് പ്രവർത്തകരായ ജോസ് പൈക, പി പി നാസർ, ബേബി കളപ്പുര, ജോയി കിഴക്കുംകര, ജോൺ നെടുങ്ങാട്ട്, പി വി രഘുലാൽ, ബിബി തിരുമല, ജോബി ഉറുമ്പിൽ, സേവ്യർ കുന്നത്തേട്ട്,സണ്ണി കാരികൊമ്പിൽ എന്നിവർ നേതൃത്വം വഹിച്ചു.







