Kodanchery

നിരന്നപാറയിൽ പേ പിടിച്ച തെരുവ് നായ വളർത്തു മൃഗങ്ങളെ ആക്രമിച്ചു

കോടഞ്ചേരി: കോടഞ്ചേരി പഞ്ചായത്തിലെ പതിനാറാം വാർഡിൽ നിരന്നപാറ ഭാഗത്ത് പേപിടിച്ച തെരുവ് നായ വളർത്തു മൃഗങ്ങളെ ആക്രമിച്ചു. കേളംകുന്നേൽ ബിജുവിന്റെ 2 ആടുകളെയും, ജോസ് നാക്കുഴിക്കാട്ടിന്റെ എട്ടുമാസം ഗർഭമുള്ള പശുവിനെയും ആണ് തൊഴുത്തിൽ കയറി കടിച്ചത്. കൂടാതെ പ്രദേശത്തെ മൂന്ന് വളർത്ത് നായ്ക്കൾക്കും തെരുവുനായയുടെ കടിയേറ്റു. വളർത്തു മൃഗങ്ങളെ ആക്രമിച്ച തെരുവുനായ സമീപപ്രദേശത്തുള്ള ഒരു വീടിനു സമീപം ചത്ത നിലയിൽ കാണപ്പെട്ടു.

തെരുവ് നായയുടെ ആക്രമണത്തിൽ കടിയേറ്റ എല്ലാ വളർത്തു മൃഗങ്ങൾക്കും കോടഞ്ചേരി വൈറ്റ്നറി സർജന്റെ നേതൃത്വത്തിൽ പ്രതിരോധ കുത്തിവെപ്പ് എടുത്തു.

Related Articles

Leave a Reply

Back to top button