തിരുവമ്പാടിയിൽ മാർടെക്സ് സ്കൂൾ ബസാർ പ്രവർത്തനം തുടങ്ങി

തിരുവമ്പാടി: തിരുവമ്പാടി മാർക്കറ്റിംഗ് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ആരംഭിച്ച “മാർടെക്സ് സ്കൂൾ ബസാർ” പ്രവർത്തനം തുടങ്ങി. വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ മിതമായ നിരക്കിൽ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച ബസാറിന്റെ ഉദ്ഘാടനം കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മില്ലി മോഹൻ നിർവഹിച്ചു.
അന്ന മരിയ സോണിക്ക് നോട്ട്ബുക്കുകൾ നൽകി മില്ലി മോഹൻ ആദ്യ വിൽപ്പനയും നിർവഹിച്ചു. മേൽത്തരം കമ്പനികളുടെ സ്കൂൾ യൂണിഫോം, സ്കൂൾ ബാഗുകൾ, ത്രിവേണി, ക്ലാസ്മേറ്റ് നോട്ട്ബുക്കുകൾ, ലഞ്ച് ബോക്സ്, വാട്ടർ ബോട്ടിൽ, കുടകൾ, റെയിൻകോട്ട് തുടങ്ങി വിദ്യാർത്ഥികൾക്ക് ആവശ്യമായ വിവിധ പഠനോപകരണങ്ങൾ ഇവിടെ ലഭ്യമാകുമെന്ന് ഭാരവാഹികൾ അറിയിച്ചു.
മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡന്റ് ബാബു പൈക്കാട്ടിൽ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് അംഗം മുഹമ്മദ് വട്ടപ്പറമ്പിൽ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ ബോസ് ജേക്കബ്, മറിയാമ്മ ബാബു, ജോഷി പുല്ലുകാട്ട്, സോണി മണ്ഡപത്തിൽ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.
സംഘം ഭരണസമിതി അംഗങ്ങളായ റോബർട്ട് നെല്ലിക്കതെരുവിൽ, ജോർജ് പാറേക്കുന്നത്, ഷെറീന കിളിയണ്ണി, അഡ്വ. സിബു തോട്ടത്തിൽ എന്നിവരും പൊതുപ്രവർത്തകരായ ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ, പൗളിൻ മാത്യു, ലിസി സണ്ണി, ഷൈനി ബെന്നി, പി.ടി. ഹാരിസ്, അസ്‌കർ ചെറിയമ്പലം, നബീസ അസ്‌കർ, സുലൈഖ അടുക്കത്ത്, റെജി പുതുപ്പറമ്പിൽ, ബഷീർ ചൂരക്കാട്ട്, റോയ് മനയാനി, ബാബു മൂത്തേടത്ത്, ദിനേശൻ പുൽപറമ്പിൽ, ലിബിൻ ബെൻ തുറുവേലിൽ, അമൽ നെടുംങ്കല്ലേൽ, പുരുഷൻ നെല്ലിമൂട്ടിൽ, മനോജ് മുകളേൽ, ബീവി തുറയൻപിലാക്കൽ, അന്ന മരിയ സോണി എന്നിവർ സംബന്ധിച്ചു.
സംഘം സെക്രട്ടറി പ്രശാന്ത് കുമാർ പി.എൻ. സ്വാഗതവും നന്ദിയും അറിയിച്ചു.







