Kodanchery
കോടഞ്ചേരി ഗ്രാമപഞ്ചായത്ത് വട്ടച്ചിറ ഉന്നതിയിലെ വായനശാലയ്ക്ക് പുസ്തക വിതരണം നടത്തി

കോടഞ്ചേരി: കോഴിക്കോട് ജില്ലാ ഭരണകൂടവും കോടഞ്ചേരി ഗ്രാമപഞ്ചായത്തും പട്ടികവർഗ്ഗ ഉന്നതിയിലെ വിദ്യാർത്ഥികളുടെ വായനശീലം വളർത്തുക എന്ന ലക്ഷ്യത്തോടെ വട്ടച്ചിറ ഉന്നതിയിലെ സാംസ്കാരിക നിലയം വായനശാലയ്ക്ക് ആയിരത്തിൽ പരം പുസ്തകങ്ങളുടെ വിതരണം നടത്തി.
പുസ്തക വിതരണം ഉദ്ഘാടനം വട്ടച്ചിറ സാംസ്കാരിക നിലയത്തിൽ നടന്ന ചടങ്ങിൽ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നക്കുട്ടി ദേവസ്യ നിർവഹിച്ചു.
ചടങ്ങിൽ കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ വിൻസെന്റ് വടക്കേമുറിയിൽ അധ്യക്ഷത വഹിച്ചു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മിനി സണ്ണി, വാർഡ് മെമ്പർമാരായ ബാബു പട്ടരാട്ട്, റോയി കുന്നപ്പള്ളി, ശിവദാസൻ താഴെ പാലാട്ട്, ഗ്രാമപഞ്ചായത്ത് സെക്രട്ടറി കെ സീനത്ത് പ്രമോട്ടർ അജിത്ത് വട്ടച്ചിറ, അംഗനവാടി വർക്കർ ജെസ്സി മോൾ ടി ജെ, സഞ്ചന ജോബി, വൈഷ്ണവി വിനോദ് എന്നിവർ പ്രസംഗിച്ചു.







