Thiruvambady

കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായ ആഫ്രിക്കൻ ഒച്ചുകളെ തുരത്താൻ കൈ കോർത്ത് തിരുവമ്പാടി

തിരുവമ്പാടി : തിരുവമ്പാടി അങ്ങാടിയുടെ പരിസരങ്ങളിൽ കൃഷിയ്ക്കും ആരോഗ്യത്തിനും ഭീഷണിയായി മാറിയ ആഫ്രിക്കൻ ഒച്ചുകളെ നശിപ്പിക്കാൻ ജനങ്ങൾ ഒറ്റക്കെട്ടായി രംഗത്തിറങ്ങി മാതൃക തീർത്തു. തിരുവമ്പാടി ഗ്രാമപഞ്ചായത്തിൻ്റെ നേതൃത്വത്തിൽ രാവിലെ 7.30 മണി മുതൽ ആരംഭിച്ച ഒച്ചു നശീകരണ പരിപാടിയും ബോധവൽക്കരണവും ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ജിതിൻ പല്ലാട്ട് ഉദ്ഘാടനം ചെയ്തു.

വൈസ് പ്രസിഡണ്ട് പി ആർ അജിത അധ്യക്ഷത വഹിച്ചു, വികസന സമിതി സ്ഥിരം അധ്യക്ഷൻ മനോജ് സെബാസ്റ്റ്യൻ, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ പി എ ഫിറോസ് ഖാൻ, വാർഡ് മെമ്പർമാരായ ബിജു എണ്ണാർമണ്ണിൽ, മിറിയാമ്മ ബാബു, സ്മിത ബാബു, പ്രീതി രാജീവ്, സജ്ന മുഹമ്മദലി, അസി.സെക്രട്ടറി ബൈജു തോമസ്, കൃഷി ഓഫീസർ മുഹമ്മദ് ഫാസിൽ, ഹെൽത്ത് ഇൻസ്പെക്ടർ എം സുനീർ, വ്യാപാരി വ്യവസായി ഏകോപന സമിതി പ്രസിഡണ്ട് ജിജി ഇല്ലിക്കൽ, കുടുംബശ്രീ സിഡിഎസ്സ് ചെയർപേഴ്സൺ റംല ചോലക്കൽ, റോട്ടറി ക്ലബ്ബ് തിരുവമ്പാടി, ജെസിഐ തിരുവമ്പാടി, ടീംസ് ഓഫ് നെല്ലാനിച്ചാൽ ചാരിറ്റബിൾ സെസൈറ്റി, ടീംസ് ഓഫ് നെല്ലാനിച്ചാൽ സെൽഫ് ഹെൽപ്പ് ഗ്രൂപ്പ്, ടിഡിആർഎഫ്, സൗപർണ്ണിക ക്ലബ്, സീനിയർ ചേമ്പർ, വൈറ്റ് ഗാഡ്, വ്യാപാരി വ്യവസായി യൂത്ത് വിങ്ങ് എന്നീ സംഘടനകൾ ഒച്ച് നശീകരണത്തിനും ബോധവൽക്കരണത്തിനും നേതൃത്വം നൽകി.
ചാക്കുകളിൽ ശേഖരിച്ച ഒച്ചുകളെ ജൈവ കീടനാശിനി തളിച്ച് കൊന്നതിന് ശേഷം ഉപ്പു വിതറി കുഴിച്ചുമൂടി.

Related Articles

Leave a Reply

Back to top button