Koodaranji
ദേശീയ ഡെങ്കിപ്പനി ദിനം ആചരിച്ചു

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചാത്തും കുടുംബാരോഗ്യ കേന്ദ്രവും ചേർന്ന് ദേശീയ ഡെങ്കിപ്പനി ദിനം വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു .
ഡെങ്കിപ്പനി ഉൾപ്പെടെയുള്ള കൊതുകുജന്യ രോഗങ്ങൾക്കെതിരായ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി ബോധവൽക്കരണ ക്ലാസ്, “തോട്ടങ്ങളിലേക്ക് നീങ്ങാം ക്യാമ്പയിൻ, “ഉറവിടം തേടി” പ്രവർത്തനം തുടങ്ങിയവ ജനപങ്കാളിത്തത്തോടുകൂടി നടത്തി.
ഉറവിട നശീകരണ പ്രവർത്തനങ്ങളുടെ ഭാഗമായി വിദ്യാർത്ഥികൾക്ക് ഗപ്പി മീനുകളുടെ വിതരണം നടത്തി. പ
രിപാടിയുടെ ഉദ്ഘാടനം മെഡിക്കൽ ഓഫീസർ ഡോ. ദിവ്യ പി.കെ നിർവഹിച്ചു. ഹെൽത്ത് ഇൻസ്പെക്ടർ കെ.ബി. ശ്രീജിത്ത്, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ഷിജു പി. ജേക്കബ്, ആദിഷ് പി.,പബ്ലിക് ഹെൽത്ത് നഴ്സ് ബേബി.കെ., MLSP മാരായ അനഘ. സി,അശ്വതി സി.ആർ എന്നിവർ സംസാരിച്ചു.







