Thiruvambady

ആനക്കാംപൊയിൽ –കള്ളാടി –മേപ്പാടി തുരങ്കപ്പാത നിർമാണം: രാത്രിയിലും പണി തുടങ്ങി

തിരുവമ്പാടി : ആനക്കാംപൊയിൽ –കള്ളാടി – മേപ്പാടി തുരങ്കപ്പാത നിർമാണം രാത്രി ഷിഫ്റ്റ് തുടങ്ങി. ആദ്യം നിർമാണം തുടങ്ങിയ വലതുവശത്തെ തുരങ്കം ഇപ്പോൾ 30 മീറ്ററോളം തുരന്നു കഴിഞ്ഞു. രണ്ടാമത് നിർമാണം ആരംഭിച്ച ഇടതുവശത്തെ തുരങ്കം 10 മീറ്ററോളമാണ് തുരന്നത്.
തുരങ്കം 50 മീറ്റർ എത്തുമ്പോൾ മുതൽ ദിവസം 6 മീറ്റർ വീതം തുരക്കാൻ കഴിയും എന്നാണ് അധികൃതർ അറിയിച്ചത്.

തുരങ്കത്തിന്റെ ആരംഭ ഭാഗത്താണ് നിർമാണം താമസം വരുന്നത്. 2 ഷിഫ്റ്റുകളിലായി രാത്രിയും പകലും ഇപ്പോൾ പ്രവ‍ൃത്തി പുരോഗമിക്കുന്നു. തുരങ്കപ്പാത പദ്ധതി പ്രദേശത്തേക്കുള്ള റോഡ് നിർമിക്കാൻ വേണ്ടി ഏറ്റെടുത്ത സ്ഥലത്തെ സ്വകാര്യ റിസോർട്ട് പൊളിച്ച് നീക്കാൻ തുടങ്ങി. പുനിയ കൺസ്ട്രക്‌ഷൻ കമ്പനി കരാർ എടുത്തിരിക്കുന്ന പാലത്തിനും 4 വരി അപ്രോച്ച് റോഡിനും കൂടി 73.86 കോടി രൂപയാണ് വകയിരുത്തിയത്.

Related Articles

Leave a Reply

Back to top button