Kodanchery

കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്കൂളിൽ പരിസ്ഥിതി വാരാഘോഷ പരിപാടി സംഘടിപ്പിച്ചു

കോടഞ്ചേരി : കോടഞ്ചേരി സെൻ്റ് ജോസഫ്സ് ഹയർ സെക്കൻ്ററി സ്‌കൂളിൽ ജൂൺ 5 പരിസ്ഥിതി ദിനത്തോടനുബന്ധിച്ച് ഉദ്യാനമൊരുക്കൽ,ഫ ലവൃക്ഷതൈ നടൽ,സ്കൂൾ പരിസര ശുചീകരണം തുടങ്ങിയ പരിപാടികൾ നടത്തി.

തിരുവമ്പാടി നിയോജക മണ്ഡലം എം.എൽ.എ സി.കെ കാസിം പ്രതീകാത്മകമായി തൈകൾ വിദ്യാർത്ഥികൾക്ക് കൈമാറിക്കൊണ്ട് പരിസ്ഥിതി വാരാഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ വിജോയ് തോമസ് ചടങ്ങിൽ സ്വാഗതമാശംസിച്ചു.
പഞ്ചായത്ത് പ്രസിഡൻ്റ് അന്നക്കുട്ടി ദേവസ്യ,വൈസ് പ്രസിഡൻ്റ് അലക്സ് തോമസ്,പി ടി എ പ്രസിഡൻ്റ് ചാൾസ് തയ്യിൽ എന്നിവർ പരിസ്ഥിതി വാരാചരണ പരിപാടികൾക്ക് ആശംസയർപ്പിച്ച് സംസാരിച്ചു.

സ്കൂളിൽ ഉദ്യാനമൊരുക്കുന്നതിൻ്റെ ഭാഗമായി വിദ്യാർത്ഥികൾ യുജീനിയ തൈകൾക്ക് വളമിട്ട് പരിപാലിച്ചും,പെയിൻ്റടിച്ച് തയ്യാറാക്കിയ ചെടിച്ചട്ടികൾ സ്കൂൾ വരാന്തകളിൽ വിവിധ സ്ഥലങ്ങളിലായി ക്രമീകരിച്ചും,പരിസരശുചിത്വം ഉറപ്പു വരുത്തുന്നതിനായി ക്ലാസ് റൂം – ക്യാംപസ് ശുചീകരണ പ്രവർത്തനങ്ങൾ എന്നിവ നടത്തി.

സ്കൂളിലെ സ്കൗട്ട്സ് & ഗൈഡ്സ് – എൻ.എസ്.എസ് വിദ്യാർത്ഥികൾ,ഗൈഡ് ക്യാപ്റ്റൻ ലീന സക്കറിയാസ്,സ്കൗട്ട് മാസ്റ്റർ ഷീൻ.പി.ജേക്കബ്,എൻ.എസ്.എസ് പ്രോഗ്രാം ഓഫീസർമാരായ സീലിയ തോമസ്,ആശ മോഹൻലാൽ സി,അദ്ധ്യാപകരായ ഗീതു മെൻഡൽസ്,അനു ജോൺ എന്നിവർ ചേർന്ന് പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button