Kodanchery

ആനക്കാംപൊയിലിൽ തുരങ്കപാത നിർമാണ വാഹനം അപകടത്തിൽപ്പെട്ടു; ആളപായമില്ല

കോടഞ്ചേരി: നിർദ്ദിഷ്ട ആനക്കാംപൊയിൽ–കള്ളാടി–മേപ്പാടി തുരങ്കപാതയുടെ നിർമ്മാണത്തിന് ആവശ്യമായി കൊണ്ടുവന്ന ഫ്രണ്ട് എൻഡ് ലോഡർ (SDLG) വാഹനം അപകടത്തിൽപ്പെട്ടു. ആനക്കാംപൊയിൽ വട്ടപ്പാറ വളവിലാണ് സംഭവം. വാഹനത്തിലുണ്ടായിരുന്നവർ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടതിനാൽ വലിയൊരു ദുരന്തം ഒഴിവായി.

മുത്തപ്പൻപുഴ ഭാഗത്തുനിന്നും ആനക്കാംപൊയിൽ ഭാഗത്തേക്ക് വരികയായിരുന്ന ലോഡറാണ് നിയന്ത്രണം വിട്ട് അപകടത്തിൽപ്പെട്ടത്. തുരങ്കപാതയുടെ നിർമ്മാണ പ്രവർത്തനങ്ങൾക്കായി എത്തിച്ച വലിയ യന്ത്രസാമഗ്രികളിൽ ഒന്നാണിത്. വട്ടപ്പാറയിലെ കുത്തനെയുള്ള ഇറക്കവും വളവും തിരിയുന്നതിനിടയിലാണ് വാഹനം അപകടത്തിൽപ്പെട്ടതെന്നാണ് സൂചന. അപകടത്തെ തുടർന്ന് റോഡിൽ ചെറിയ രീതിയിൽ ഗതാഗത തടസ്സമുണ്ടായെങ്കിലും പിന്നീട് വാഹനം മാറ്റി ഗതാഗതം പുനഃസ്ഥാപിച്ചു.

Related Articles

Leave a Reply

Back to top button