Mukkam
ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനം: ലോകകപ്പ് പ്രവചനമത്സരത്തിന് തുടക്കമായി

മുക്കം : ഡി.വൈ.എഫ്.ഐ. ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി ഡി.വൈ.എഫ്.ഐ. തിരുവമ്പാടി ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ലോകകപ്പ് പ്രവചനമത്സരം സംഘടിപ്പിക്കുന്നു.
മത്സരത്തിന്റെ ഭാഗമായി എല്ലാ മേഖലാ കേന്ദ്രങ്ങളിലും ബോക്സ് സ്ഥാപിക്കും. ജൂൺ 28വരെ മത്സരത്തിൽ പങ്കെടുക്കാം. ബോക്സ് സ്ഥാപിക്കുന്നതിന്റെ ബ്ലോക്ക് തല ഉദ്ഘാടനം മുക്കം ബസ് സ്റ്റാൻഡിൽ അഖിലേന്ത്യാ സെവൻസ് ഫുട്ബോൾ താരം കെ.ടി. റബാഹ് നിർവഹിച്ചു.
ബ്ലോക്ക് സെക്രട്ടറി എ.പി. ജാഫർ ഷെരീഫ്, പ്രസിഡൻറ് റെനിൽ രാജ്, അജയ് ഫ്രാൻസി, സി.എസ്. ശരത്, വിജിഷ സന്തോഷ്, കെ. റാഷിദ്, എം. അതുൽ, എം. ഷിജിൽ, സി.ഡി.എസ്. ചെയർപേഴ്സൺ ധനിഷ, വിബീഷ് തുടങ്ങിയവർ പങ്കെടുത്തു.







