World

ലോകത്ത് വൈറസ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു, മരണം നാല് ലക്ഷത്തിലേക്ക്, ഗുരുതരാവസ്ഥയിലുള്ള രോഗികളില്‍ ഇന്ത്യ രണ്ടാം സ്ഥാനത്ത്

വാഷിങ്ടണ്‍: ആഗോളതലത്തില്‍ കൊവിഡ് 19 വൈറസ് ബാധിതരുടെ എണ്ണം 66.92 ലക്ഷം കടന്നു. അതേസമയം വൈറസ് ബാധമൂലം മരിച്ചവരുടെ എണ്ണം നാല് ലക്ഷത്തിലേക്ക് അടുക്കുകയാണ്. ഇതുവരെ 3,92,128 പേരാണ് വൈറസ് ബാധമൂലം മരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ലോകത്താകെ 1.30 ലക്ഷത്തോളം പേര്‍ക്കാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. 5000ത്തിലേറെ പേരാണ് കഴിഞ്ഞ ദിവസം മരിച്ചത്.

വൈറസ് ബാധ ഏറ്റവും രൂക്ഷമായി ബാധിച്ച അമേരിക്കയില്‍ രോഗികളുടെ എണ്ണം എണ്ണം 20 ലക്ഷത്തിലേക്ക് അടുക്കുന്നു. ഇതുവരെ 1,10,173 പേരാണ് ഇവിടെ വൈറസ് ബാധമൂലം മരിച്ചത്. 24 മണിക്കൂറിനുള്ളില്‍ 1031 പേരാണ് അമേരിക്കയില്‍ മരിച്ചത്. പുതുതായി 22000ത്തോളം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്.

ബ്രസീലില്‍ വൈറസ് ബാധിതരുടെ എണ്ണം ആറ് ലക്ഷം കടന്നു. മരണം 34000 പിന്നിട്ടു. റഷ്യയില്‍ 4.41 ലക്ഷം രോഗികളുണ്ട്. ബ്രിട്ടണില്‍ പുതുതായി 1800 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചു. മെക്സിക്കോയില്‍ മരണം 11000 കടന്നു. കഴിഞ്ഞ ദിവസം മാത്രം 1092 മരണമാണ് റിപ്പോര്‍ട്ട് ചെയ്തത്. വൈറസ് ബാധിതരുടെ എണ്ണം ഒരു ലക്ഷം കവിഞ്ഞു.

അതേസമയം കൊവിഡ് രോഗികള്‍ ഗുരുതരാവസ്ഥയിലുള്ള രാജ്യത്തിന്റെ പട്ടികയില്‍ ഇന്ത്യ രണ്ടാം സ്ഥാനത്തേക്കെത്തി. രാജ്യത്ത് 9000ത്തോളം രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. വൈറസ് ബാധിതരുടെ എണ്ണത്തില്‍ നിലവില്‍ ഏഴാം സ്ഥാനത്താണ് ഇന്ത്യ. രണ്ട് ലക്ഷത്തിന് മുകളിലാണ് ഇന്ത്യയിലെ വൈറസ് ബാധിതരുടെ എണ്ണം. മരണസംഖ്യ 6000 കടന്നു.

Related Articles

Leave a Reply

Back to top button