Mukkam

ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ്

മുക്കം : മാമ്പറ്റ സംസ്ഥാന ആഭ്യന്തരവകുപ്പ് നടപ്പാക്കുന്ന ലഹരി നിർമാർജ്ജന പദ്ധതിയായ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി മാമ്പറ്റ ഡോൺ ബോസ്കോ കോളേജിൽ ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസ് നടത്തി. വിദ്യാർഥികളിൽ ലഹരിവിരുദ്ധ അവബോധം വളർത്തുകയും ആരോഗ്യകരമായ സാമൂഹിക ജീവിതത്തിലേക്ക് യുവജനങ്ങളെ നയിക്കുകയും ചെയ്യുക എന്ന ലക്ഷ്യത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്.

കോളേജ് പ്രിൻസിപ്പൽ ഫാ.ഡോ.ജോബി എം. എബ്രഹാം ഉദ്ഘാടനം ചെയ്തു. കോളേജ് ആന്റി ഡ്രഗ് കോഡിനേറ്റർ ഹർഷ മരിയ അധ്യക്ഷയായി. താമരശ്ശേരി ട്രാഫിക് പോലീസ് എസ്.ഐ. ജയപ്രകാശ് ക്ലാസിന് നേതൃത്വം നൽകി. ലഹരി വിരുദ്ധ പ്രവർത്തനങ്ങളുടെ ഭാഗമായി കോളേജിൽ സംവാദങ്ങൾ, വിവിധ മത്സരങ്ങൾ, കാംപെയ്നുകൾ എന്നിവ സംഘടിപ്പിക്കുമെന്ന് കോളേജ് അധികൃതർ പറഞ്ഞു. പി.ആർ.ഒ സന്തോഷ് അഗസ്റ്റിൻ, അധ്യാപകരായ ഫിലോമിന, സംഗീത, അക്ഷയ ശിവൻ, ഹർഷ മരിയ എന്നിവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button