കേരള വ്യാപാരി വ്യവസായി ഏകോപന സമിതി യൂത്ത് വിംഗ് മുക്കം യൂണിറ്റിന് പുതിയ നേതൃത്വം; അഖിൽ ജോക്കി പ്രസിഡന്റ്, അജ്മൽ ബേസ്ബാൻഡ് സെക്രട്ടറി

മുക്കം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി (KVVES) യൂത്ത് വിംഗ് മുക്കം യൂണിറ്റിന്റെ 2026-2028 വർഷത്തേക്കുള്ള പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. അഖിൽ ജോക്കി (പ്രസിഡന്റ്), അജ്മൽ ബേസ്ബാൻഡ് (ജനറൽ സെക്രട്ടറി), ശംസീർ മെട്രോ (ട്രഷറർ) എന്നിവരാണ് പുതിയ നേതൃത്വം.മുക്കം വ്യാപാര ഭവനിൽ വെച്ച് നടന്ന ചടങ്ങ് കെ.വി.വി.ഇ.എസ് മുക്കം യൂണിറ്റ് പ്രസിഡന്റ് അലി അക്ബർ ഉദ്ഘാടനം ചെയ്തു. കോഴിക്കോട് ജില്ലാ യൂത്ത് വിംഗ് പ്രസിഡന്റ് ശംസു എളേറ്റിൽ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു.
പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തതിനൊപ്പം സീനിയർ സെക്രട്ടേറിയേറ്റ് അംഗങ്ങൾക്കുള്ള സ്വീകരണവും ചടങ്ങിൽ വെച്ച് നൽകി.കെ.വി.വി.ഇ.എസ് ജില്ലാ വൈസ് പ്രസിഡന്റ് റഫീഖ് മാളിക, മുക്കം യൂണിറ്റ് ജനറൽ സെക്രട്ടറി അനീസുദീൻ, തിരുവമ്പാടി മണ്ഡലം സെക്രട്ടറി എം.ടി. അസ്‌ലം, തിരുവമ്പാടി നിയോജകമണ്ഡലം യൂത്ത് പ്രസിഡന്റ് എം.കെ. ഫൈസൽ, കോഴിക്കോട് യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് നൂറുദ്ധീൻ, മുക്കം യൂണിറ്റ് വനിതാ വിംഗ് പ്രസിഡന്റ് റൈഹാനത്ത്, ഷിംജി വാര്യംകണ്ടി, അബ്ദു ചാലിയാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു. പുതിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വ്യാപാരി സമൂഹത്തിന്റെ ഉന്നമനത്തിനായുള്ള ശക്തമായ പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഭാരവാഹികൾ അറിയിച്ചു.







