മുക്കം നഗരസഭയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം സംഘടിപ്പിച്ചു

മുക്കം: കേരള സർക്കാർ ആയുഷ് വകുപ്പിന്റെയും നാഷണൽ ആയുഷ് മിഷൻ കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ മുക്കം നഗരസഭയിൽ അന്താരാഷ്ട്ര യോഗാ ദിനാചരണം വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. നീലേശ്വരം സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് മുക്കം നഗരസഭാ ചെയർപേഴ്സൺ അഡ്വ. ചാന്ദ്നി ഉദ്ഘാടനം ചെയ്തു.ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ റാഷിദ് കുന്നത്ത് ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ഡോ. പൊന്നി ചടങ്ങിന് സ്വാഗതം ആശംസിച്ചു.
“ആരോഗ്യകരമായ വാർദ്ധക്യത്തിന് യോഗ” (Yoga for Healthy Ageing) എന്ന സന്ദേശമുയർത്തിപ്പിടിച്ചാണ് ഇത്തവണത്തെ യോഗാ ദിനാചരണം സംഘടിപ്പിച്ചത്.ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മനീഷ ഉള്ളാട്ടിൽ,പൊതുമരാമത്ത് സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഭവന വിനോദ്, ബബിത മനോജ്, അബ്ദുള്ള കുട്ടി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.ബിന്ദു കെപി (സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ) കൗൺസിലർമാരായ ഗിരിജ, ബനൂജ,ഹൈസ്കൂൾ എച്ച്.എം. രാജി, ഹോമിയോ ഡോക്ടർ സിൻജി തുടങ്ങിയ പ്രമുഖർ പരിപാടിയിൽ പങ്കെടുത്തു.
ഡോ. ഷമീഹ ചടങ്ങിന് നന്ദി രേഖപ്പെടുത്തി. പരിപാടിയുടെ ഭാഗമായി പൊതുജനങ്ങൾക്കായി Dr ഭാഗ്യശ്രീ യുടെ യോഗാ പരിശീലനവും പ്രദർശനവും സൂംബാ ട്രൈനർ ടീന യുടെനേതൃത്യത്തിൽ സൂംബ ഡാൻസും ഒരുക്കിയിരുന്നു.







