Kodiyathur

ജൂൺ 26: സമസ്ത സ്ഥാപക ദിനം ആചരിച്ചു

കൊടിയത്തൂർ: ജൂൺ 26, സമസ്ത സ്ഥാപക ദിനത്തോടനുബന്ധിച്ച് എസ്.കെ.എസ്.എസ്.എഫ്, എസ്.കെ.എസ്.ബി.വി കൊടിയത്തൂർ ടൗൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ വിപുലമായി ആഘോഷിച്ചു.

കൊടിയത്തൂർ മഹല്ല് കബർസ്ഥാനിൽ നടന്ന സിയാറത്തിന് നൂറുൽ ഇസ്‌ലാം മദ്റസ സ്വദർ മുഅല്ലിം അനീസ് ഫൈസി കിഴിശ്ശേരി നേതൃത്വം നൽകി. ഹാഫിള് മുബഷിർ ബാഖവി പതാക ഉയർത്തി. എസ്.കെ.എസ്.എസ്.എഫ് യൂണിറ്റ് പ്രസിഡന്റ് ടി.കെ മുബഷിർ അധ്യക്ഷനായി.

എസ്.കെ.എസ്‌.ബി.വി ചെറുവാടി റൈഞ്ച് കൺവീനർ അഫ്നാൻ യമാനി ചൂലൂർ, എസ്.വൈ.എസ് ജനറൽ സെക്രട്ടറി എം.എം ആബിദ്, എസ്.കെ.എസ്‌.ബി.വി റൈഞ്ച് സെക്രട്ടറി കെ ഫർഷിദ്, കെ.കെ ഹാദിൽ, സി.കെ നിസാം, കെ അഞ്ചുമുൽ ഹഖ്, കെ.കെ ഇബ്രാഹീം അസ്‌ലമി, ടി.കെ സജാദ്, എ.കെ ദാക്കിർ, കെ.സി ഷാഹിർ, റിയാൻ അൻസാരി, യു അയാസ്, കെ.എം ഫർഹാൻ, കെ ഹാഷിർ, ഷഹബാസ് തുടങ്ങിയവർ നേതൃത്വം നൽകി.

Related Articles

Leave a Reply

Back to top button