Thiruvambady

സുഭിക്ഷ കേരളം പദ്ധതിയുടെ ഭാഗമായുള്ള സംരംഭങ്ങൾ ഉൽഘാടനം ചെയ്തു.

തിരുവമ്പാടി: തിരുവമ്പാടി സർവിസ് സഹകരണ ബാങ്കിന്റെ ബാങ്കിങ് ഇതര പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി സുഭിക്ഷ കേരളം പദ്ധതി പ്രകാരം നടപ്പിലാക്കുന്ന നാല് വിവിധ സംരംഭങ്ങളുടെ ഉൽഘാടനം തിരുവമ്പാടി എം എൽ എ ജോർജ് എം തോമസ് നിർവഹിച്ചു. തിരുവമ്പാടി പ്രദേശം മലയോര കാർഷിക മേഖല ആയതിനാൽ തന്നെ കാർഷിക, ഭക്ഷ്യ ഉൽപാദന സംരംഭങ്ങൾക്കാണ് പ്രാധാന്യം നൽകുന്നത്.

ബാങ്കിൽ രജിസ്റ്റർ ചെയ്തിട്ടുള്ള പതിമൂന്ന് കുടുംബശ്രീകളെ ഉൾപെടുത്തികൊണ്ടുള്ള പച്ചക്കറി, മറ്റു ഭക്ഷ്യധാന്യ കൃഷി സംരംഭങ്ങൾ നിലവിലുണ്ട്.

മത്സ്യ ഉത്പാദനം വർധിപ്പിക്കുന്നത് ലക്ഷ്യം വെച്ച് യുവാക്കളടങ്ങുന്ന സ്വയാശ്രയ സംഗം രൂപീകരിച്ച് നടത്തുന്ന മത്സ്യ കൃഷി യൂണിറ്റ്.

മാർക്കറ്റിൽ ഉയർന്ന വിലനിലവരമുള്ള തേൻ കൃഷി ചെയ്ത് ഉത്പാദനം നടത്തുവനായി കർഷകരെ പ്രോത്സാഹിപ്പിക്കുന്ന നറുതേൻ കൃഷി പദ്ധതി.

കോവിഡ് കാലത്ത് സജീവമാകുന്ന ഓൺലൈൻ ക്ലാസുകൾ സാധാരണക്കാരായ കുട്ടികളിലേക്ക് എത്തിക്കുന്നതിന്റെ ഭാഗമായി നൽകുന്ന ലാപ്ടോപ്പ്, ടാബ്ലറ്റ് വായ്പാ പദ്ധതി.

സഹകരണ വകുപ്പിന്റെ നടപ്പുവർഷത്തെ പദ്ധതിയായ നാട്ടിലാകെ തെങ് എന്നിവയാണ് വിവിധ സംരംഭങ്ങൾ.

കൃഷി ചെയ്ത ഉല്പാദിപ്പിക്കുന്ന ഉത്പന്നങ്ങൾ സുഗമമായി മാർക്കറ്റിൽ വിൽപന നടത്തുന്നതിനുള്ള പദ്ധതികളും ബാങ്കിന്റെയും നീതി സൂപ്പർ മർക്കറ്റിന്റെയും ആഭിമുഖ്യത്തിൽ നടപ്പിലാക്കുമെന്ന് തിരുവമ്പാടി സർവിസ് സഹകരണ ബാങ്ക് പ്രസിഡന്റ് ജോളി ജോസഫ് തിരുവമ്പാടി ന്യൂസ്‌നോട് പറഞ്ഞു. ലാപ്ടോപ്പ് വായ്പാ പദ്ധതി പ്രകാരം ആദ്യ ലാപ്ടോപ്പ് തിരുവമ്പാടി അമ്പലപ്പാറ സ്വദേശിയായ ഫസലിന് എം എൽ എ കൈമാറി.
ചടങ്ങിൽ തിരുവമ്പാടി അസിസ്റ്റന്റ് രജിസ്ട്രാർ വി സുധ, പഞ്ചായത്ത് പ്രസിഡന്റ് പി ടി അഗസ്റ്റിൻ, സർവിസ് സഹകരണ ബാങ്ക് അസിസ്റ്റന്റ് സെക്രട്ടറി പി സി ജോസ്, പ്രസിഡന്റ് ജോളി ജോസഫ് എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button