Kerala

പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന്‍ പളളിയും തല്‍ക്കാലം തുറക്കില്ല

കോഴിക്കോട്:തിരുവനന്തപുരം പാളയം ജുമാ മസ്ജിദ് പിന്നാലെ കോഴിക്കോട് മൊയ്തീന്‍ പളളിയും തല്‍ക്കാലം തുറക്കില്ലെന്ന് പള്ളി പരിപാലന സമിതി അറിയിച്ചു. നിയന്ത്രണങ്ങള്‍ പാലിച്ച് ആരാധനാലയങ്ങള്‍ തുറക്കാമെന്ന് കഴിഞ്ഞ ദിവസം സംസ്ഥാന സര്‍ക്കാര്‍ അറിയിച്ചിരുന്നു.

എന്നാല്‍ നിയന്ത്രണങ്ങള്‍ പാലിച്ച് പളളികള്‍ തുറക്കുന്നതിന് അസൗകര്യം ഉള്ളതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പള്ളികള്‍ തുറക്കേണ്ടതില്ലെന്നാണ് മൊയ്തീന്‍ പള്ളി പരിപാലന സമിതി അറിയിച്ചത്.

നേരത്തേ + പാളയം ജുമാ മസ്ജിദും തല്‍ക്കാലം തുറക്കില്ലെന്ന് അറിയിച്ചിരുന്നു. ജമാഅത് പരിപാലന സമിതിയാണ് ഇക്കാര്യം അറിയിച്ചത്. പള്ളിയില്‍ എത്തുന്നവരില്‍ ഏറിയ പങ്കും യാത്രക്കാരും അപരിചിതരുമാണെന്നും ഇത്തരമൊരു സാഹചര്യത്തില്‍ കൊവിഡ് നിയന്ത്രണങ്ങള്‍ പാലിക്കുന്നത് ബുദ്ധിമുട്ടായതുകൊണ്ടാണ് പള്ളി തല്‍ക്കാലം തുറക്കേണ്ടതില്ലെന്ന് തീരുമാനിച്ചതെന്നാണ് ജമാഅത് പരിപാലന സമിതി വ്യക്തമാക്കിയത്.

Related Articles

Leave a Reply

Back to top button