Mukkam
എൻ.ഐ.ടി.യിൽ വനമഹോത്സവം നടത്തി

മുക്കം : പ്രകൃതിയെ സംരക്ഷിക്കുന്നതിനും കാമ്പസിനെ ഹരിതാഭമാക്കുന്നതിനുമായി എൻ.ഐ.ടി.സി.യിൽ വനമഹോത്സവം നടത്തി. വടക്കൻ മേഖലാ സോഷ്യൽ ഫോറസ്ട്രി കൺസർവേറ്റർ ആർ. കീർത്തി പരിപാടി ഉദ്ഘാടനംചെയ്തു. വയനാട് വൈൽഡ് ജനറൽ മാനേജരും പ്രകൃതിശാസ്ത്രജ്ഞനുമായ ഡേവിഡ് രാജു വന്യജീവി സംരക്ഷണത്തെയും പാരിസ്ഥിതിക സുസ്ഥിരതയെയുംകുറിച്ച് പ്രഭാഷണം നടത്തി.
എൻ.ഐ.ടി.സി. ഡയറക്ടർ ഇൻ-ചാർജും ഡീനുമായ പ്രൊഫ. എം.എസ്. സുനിത, രജിസ്ട്രാർ ഇൻ-ചാർജ് പ്രൊഫ. സുനിൽ ജേക്കബ് ജോൺ, വിവിധ വകുപ്പ് മേധാവികൾ, അധ്യാപകർ, ജീവനക്കാർ, വിദ്യാർഥികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







