Koodaranji

അക്ഷരം ആരോഗ്യം പദ്ധതിക്ക് കൂടരഞ്ഞിയിൽ തുടക്കമായി

കൂടരഞ്ഞി : കൂടരഞ്ഞി ഗ്രാമപഞ്ചായത്തിൽ ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ വിദ്യാഭ്യാസ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സമഗ്ര സ്കൂൾ ആരോഗ്യ പദ്ധതിയായ ‘അക്ഷരം ആരോഗ്യം’ പദ്ധതിക്ക് തുടക്കമായി.

കൂമ്പാറ ഗവൺമെന്റ് ട്രൈബൽ എൽ.പി. സ്കൂളിൽ നടന്ന പരിപാടി വാർഡ് മെമ്പർ സെക്കീന സലീം ഉദ്ഘാടനം ചെയ്തു.മെഡിക്കൽ ഓഫീസർ ഡോ. പി. കെ. ദിവ്യ അധ്യക്ഷത വഹിച്ചു. യുവതലമുറയുടെ സമഗ്രമായ ആരോഗ്യ സംരക്ഷണം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ ഒന്നാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികളെ ഉൾപ്പെടുത്തിയാണ് പദ്ധതി നടപ്പിലാക്കുന്നത്.

വിദ്യാർത്ഥികളിൽ ആരോഗ്യ അവബോധവും, മികച്ച ആരോഗ്യശീലങ്ങളും വളർത്തിയെടുക്കുകയും, അവ കുട്ടികളിലൂടെ കുടുംബങ്ങളിലേക്കും സമൂഹത്തിലേക്കും വ്യാപിപ്പിക്കുകയും ചെയ്യുക എന്നതാണ് പദ്ധതിയുടെ പ്രധാന ലക്ഷ്യം. പദ്ധതിയുടെ ഭാഗമായി ഗവൺമെന്റ് ട്രൈബൽ എൽ.പി സ്കൂളിലെ ഒന്നു മുതൽ നാലു വരെയുള്ള വിദ്യാർത്ഥികളുടെ ആരോഗ്യപരിശോധന നടത്തി ആരോഗ്യ വിവരങ്ങൾ രേഖപ്പെടുത്തുകയും ഹെൽത്ത് കാർഡുകൾ നൽകുകയും . സ്കൂളിലെ അധ്യാപകരിൽ നിന്ന് ഹെൽത്ത് മെന്റർമാരെയും വിദ്യാർത്ഥികളിൽ നിന്ന് ഹെൽത്ത് അംബാസിഡർമാരെയും തിരഞ്ഞെടുക്കുകയും ചെയ്തു.

പരിപാടിയിൽ ഹെൽത്ത് ഇൻസ്പെക്ടർ കെ. ബി. ശ്രീജിത്ത്, പബ്ലിക് ഹെൽത്ത് നഴ്സ് ഇൻചാർജ് കെ. ബേബി, സ്കൂൾ പ്രധാനാധ്യാപിക സ്വപ്ന ടീച്ചർ എന്നിവർ സംസാരിച്ചു.ആരോഗ്യപ്രവർത്തകർ, ആശാ പ്രവർത്തകർ, അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

Related Articles

Leave a Reply

Back to top button