Kodanchery
വനിതാ വടം വലി മത്സരം നാളെ

കോടഞ്ചേരി: മലബാർ റിവർ ഫെസ്റ്റിവലിനോട് അനുബന്ധിച്ച് നാളെ ചൊവ്വാഴ്ച്ച ഉച്ചകഴിഞ്ഞ് 3 ന് നെല്ലിപ്പൊയിൽ അങ്ങാടിയാൽ വനിതകളുടെ വടം വലി മത്സരം സംഘടിപ്പിക്കുന്നു. ഒന്നാം സമ്മാനം 10000 രൂപ, രണ്ടാം സമ്മാനം 5000 രൂപ, മൂന്നാം സമ്മാനം 3000 രൂപ, നാലാം സമ്മാനം 2000 രൂപ. തൂക്കം 350 കിലോ 5 ആളുകൾ.
തിരുവമ്പാടി എംഎൽഎ സി.കെ കാസിം വടംവലിയുടെ ഉദ്ഘാടനം നിർവഹിക്കുന്നു. കോടഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് അന്നകുട്ടി ദേവസ്യ അധ്യക്ഷത വഹിക്കും.







