തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച യുഡിഎഫ് സർക്കാരിനെതിരെ കൂടരഞ്ഞിയിൽ എൽഡിഎഫ് മാർച്ച് ധർണയും നടത്തി

കൂടരഞ്ഞി:തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പ്ലാന്‍ ഫണ്ട് വെട്ടിക്കുറച്ച് തദ്ദേശ സ്ഥാപനങ്ങളുടെ നിലനില്‍പ്പ് തന്നെ അപകടത്തിലാക്കുന്ന യുഡിഎഫ് സര്‍ക്കാര്‍ നടപടിക്കെതിരെ കൂടരഞ്ഞി പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ മാര്‍ച്ച് സിപിഐഎം തിരുവമ്പാടി ഏരിയാ സെക്രട്ടറി വി കെ വിനോദ് ഉദ്ഘാടനം ചെയ്തു.
ജലീൽ കൂടരഞ്ഞി അധ്യക്ഷൻ ആയി, ഇടതുപക്ഷ ജനാധിപത്യ മുന്നണി നേതാക്കൾ ആയ RJD സംസ്ഥാന നേതാവ് പി എം തോമസ് മാസ്റ്റർ, സിപിഐ ലോക്കൽ സെക്രട്ടറി കെ എം അബ്ദുറഹ്മാൻ, കേരളകോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ഷൈജു കോയിനിലം,ആഗസ്ത്യൻ ചെമ്പോട്ടിക്കൽ, ഒ എ സോമൻ, ജിജി കട്ടക്കയം, വാർഡ് മെമ്പർമാരായ മേരി തങ്കച്ചൻ, റോയ് ആക്കേൽ, തോമസ് മാത്യു ,രത്ന രാജേഷ് തുടങ്ങിയവർ സംസാരിച്ചു,
വിൽസൺ പുല്ലുവേലി സ്വാഗതവും, ആദർശ് ജോസഫ് നന്ദിയും പറഞ്ഞു :കൂടരഞ്ഞി
പ്ലാൻ ഫണ്ട്,(സാധാരണ വിഹിതം) : കഴിഞ്ഞ സർക്കാരിന്റെ കാലത്ത് 3.05 കോടി രൂപ ഉണ്ടായിരുന്നത് 2.7 കോടി ആയി വെട്ടികുറക്കുന്ന സമീപനം ആണ് ഉണ്ടായത് എന്നാൽ സർക്കാർ പഞ്ചായത്തുകൾക്ക് നൽകുന്ന ഫണ്ട് ഇനത്തിൽ ആകെ 50 ലക്ഷം രൂപയുടെ കുറവ് ആണ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ചു കൂടരഞ്ഞി പഞ്ചായത്തിൽ ലഭ്യമായിട്ടുള്ളത്
അത് തന്നെ ആദ്യ ഗഡു ആഗസ്ത് മാസമായിട്ടും നൽകിയിട്ടില്ല എന്നത് പ്രാദേശിക വികസനത്തെ നേരിട്ട് ബാധിക്കുന്ന കാര്യം ആണ്, സ്ത്രീ സുരക്ഷ പെൻഷൻ വാങ്ങുന്ന 1200ൽ അധികം വരുന്ന സ്ത്രീകളെ വഞ്ചിക്കുന്ന നിലപാട് ആണ് സർക്കാർ സ്വീകരിക്കുന്നത്, തൊഴിലുറപ്പ് പദ്ധതി ആട്ടിമറിക്കപ്പെട്ടു, പഞ്ചായത്തിൽ ഭരണാസമിതിയെ നോക്കുത്തിയാക്കി ഉപചാപക സംഘങ്ങൾ ആണ് ഭരണം നടത്തുന്നത് എന്ന് ഇടതു മുന്നണി നേതാക്കൾ അഭിപ്രായപെട്ടു,
പ്രതിഷേധ പരിപാടിയിൽ കുടരഞ്ഞി ഗ്രാമപഞ്ചായത്തിലെ വിവിധ തുറകളിൽ നിന്നുള്ള നൂറുകണക്കിന് ആളുകൾ പങ്കെടുത്തു.സമൂഹത്തിന്റെ ഏറ്റവും താഴെത്തട്ടിലുള്ള ജനങ്ങളോടുള്ള കനത്ത വെല്ലുവിളിയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ ഫണ്ട് വെട്ടിക്കുറച്ചതിലൂടെ സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നത്. സമൂഹത്തിലെ പാർശ്വവൽക്കരിക്കപ്പെട്ടവരോടുള്ള അവഗണന തുടർന്നാൽ വരും നാളുകളിൽ കൂടുതൽ കനത്ത പ്രക്ഷോഭ പരിപാടികളിലേക്ക് പോകേണ്ടി വരുമെന്ന് സമരക്കാർ പറഞ്ഞു.







