Koodaranji
സംസ്ഥാന അധ്യാപക അവാർഡ് ജേതാവിന് സ്വീകരണം നൽകി

കൂടരഞ്ഞി : സംസ്ഥാന അധ്യാപക അവാർഡ് ജേതാവും വേനപ്പാറ ലിറ്റിൽ ഫ്ലവർ യു.പി. സ്കൂൾ പ്രധാനാധ്യാപകനുമായ ജയിംസ് ജോഷിക്ക് കൂടരഞ്ഞി സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കൻഡറി സ്കൂളിൽ സ്വീകരണം നൽകി. സ്കൂളിലെ മുൻ അധ്യാപകൻ കൂടിയായ ജയിംസ് ജോഷിയെ സ്കൂൾ മാനേജർ ഫാ. സെബാസ്റ്റ്യൻ പുരയിടത്തിൽ പൊന്നാടയും മെമന്റോയും നൽകി ആദരിച്ചു.
സംസ്ഥാന അധ്യാപക അവാർഡ് ജേതാക്കളിൽ ജയിംസ് ജോഷിയും ഉൾപ്പെട്ടിരുന്നു. ചടങ്ങിൽ പ്രിൻസിപ്പൽ ബിനു ബേബി, ഹെഡ്മാസ്റ്റർ സജി ജോൺ, ഹെഡ്മിസ്ട്രസ് സോഫിയ തോമസ്, പി.ടി.എ. പ്രസിഡന്റ് ജോസ് ഞാവള്ളിൽ എന്നിവർ സംസാരിച്ചു.
എം.പി.ടി.എ. ചെയർപേഴ്സൺ ബിജി സോബൻ, സ്റ്റാഫ് സെക്രട്ടറി ജോയ് ജോർജ്, അധ്യാപകരായ ഷൈനി അഗസ്റ്റിൻ, റോയി അഗസ്റ്റിൻ നേതൃത്വം നൽകി. ജയിംസ് ജോഷി മറുപടി പ്രസംഗം നടത്തി.







