Thiruvambady

ടി പി ജോയി അനുസ്‌മരണ സമ്മേളനം ഇന്ന്

തിരുവമ്പാടി: തിരുവമ്പാടിയുടെ വികസനത്തിന് നിസ്തുലമായ സംഭാവനകൾ നൽകിയ പൊതുപ്രവർത്തകൻ ടി. പി. ജോയിയെ അനുസ്മരിക്കാൻ തിരുവമ്പാടി പൗരാവലിയും അദ്ദേഹം രക്ഷാധികാരി ആയിട്ടുള്ള വി വൺ ക്ലബും സംയുക്തമായി സംഘടിപ്പിക്കുന്ന അനുസ്മരണ സമ്മേളനം ഇന്ന് (17-08-2026-തിങ്കളാഴ്ച) തിരുവമ്പാടിയിൽ നടക്കും.

വൈകുന്നേരം 05:00-ന് തിരുവമ്പാടി ബസ് സ്റ്റാൻ്റ് പരിസരത്തെ സഹകരണ ബാങ്കിൻ്റെ ഓപ്പൺ ഓഡിറ്റോറിയത്തിൽ നടക്കുന്ന സമ്മേളനം തിരുവമ്പാടി എം.എൽഎ. സി. കെ. കാസിം ഉദ്ഘാടനം ചെയ്യും.

കെ. എൻ. ചന്ദ്രൻ്റെ അദ്ധ്യക്ഷതയിൽ നടക്കുന്ന യോഗത്തിൽ കോഴിക്കോട് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് മില്ലി മോഹൻ അനുസ്‌മരണ പ്രഭാഷണം നടത്തും
തിരുവമ്പാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ജിതിൻ പല്ലാട്ട്,സഹകരണ ബാങ്ക് പ്രസിഡൻ്റ് ജോസ് മാത്യു, മാർക്കറ്റിംഗ് സൊസൈറ്റി പ്രസിഡൻ്റ് ബാബു പൈക്കാട്ട്,
വിവിധ രാഷ്‌ട്രീയ പാർട്ടി പ്രതിനിധികൾ, പത്രപ്രവർത്തകർ, വിവിധ സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ പ്രസംഗിക്കും.

Related Articles

Leave a Reply

Back to top button