Thiruvambady
തിരുവമ്പാടി പുന്നക്കൽ വീട് കുത്തിത്തുറന്ന് മോഷണശ്രമം; അഞ്ചംഗ സംഘമെന്ന് സൂചന

തിരുവമ്പാടി: പുന്നക്കൽ ഹൈസ്കൂളിന് സമീപം താഴത്തുപറമ്പിൽ ആൾതാമസമില്ലാത്ത വീട്ടിൽ മോഷണം. വാതിൽ തകർത്താണ് മോഷ്ടാക്കൾ വീടിനുള്ളിൽ പ്രവേശിച്ചത്. തുടർന്ന് അലമാരികളും തകർത്ത നിലയിലാണ്.
വീട്ടിൽ നിന്ന് പണമോ സ്വർണമോ നഷ്ടപ്പെട്ടിട്ടില്ലെന്നാണ് പ്രാഥമിക വിവരം. വീട്ടിൽ സ്ഥാപിച്ചിരുന്ന സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്ന് ഏകദേശം അഞ്ചുപേർ അടങ്ങുന്ന സംഘമാണ് മോഷണം നടത്തിയതെന്നാണ് സൂചന.
സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.







