Mukkam
മുക്കത്ത് ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു

മുക്കം: മുക്കത്ത് റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിച്ച് ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന വയോധിക മരിച്ചു. മുക്കം തച്ചോട്ടിൽ ആമിനക്കുട്ടിയാണ് മരിച്ചത്.
വ്യാഴാഴ്ച രാവിലെ മുക്കം അഭിലാഷ് ജംഗ്ക്ഷന് സമീപം സീബ്ര ലൈനിലൂടെ റോഡ് മുറിച്ചു കടക്കുന്നതിനിടെ ഓട്ടോയിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തെറിച്ചുവീണ ആമിനക്കുട്ടി തലയ്ക്ക് ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ചികിത്സയിലായിരുന്നു.







