Mukkam

ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജിൽ ദേശീയ സെമിനാർ സംഘടിപ്പിച്ചു

മുക്കം:“പ്രവാചക ജീവ ചരിത്രത്തിലെ മാനവിക മൂല്യങ്ങളും സംസ്കാരിക രംഗത്ത് അവയുടെ സ്വാധീനവും “ എന്ന വിഷയത്തെ ആസ്പദമാക്കി ചേന്ദമംഗല്ലൂർ സുന്നിയ്യ കോളേജ് പി ജി ആൻഡ് റിസർച്ച് ഡിപ്പാർട്ട്മെൻ്റ് ദേശീയ സെമിനാർ സംഘടിപ്പിച്ചു.

കാലിക്കറ്റ് യൂണിവേഴ്സിറ്റി സിൻഡിക്കേറ്റ് മെമ്പർ ലഫ്റ്റനന്റ് .ഡോ.അബ്ദുൽ ജബ്ബാർ ഉദ്ഘാടനം ചെയ്തു.കോളേജ് പ്രിൻസിപ്പൽ ഡോ.അഷറഫ് അധ്യക്ഷത വഹിച്ചു.വിവിധ വകുപ്പ് മേധാവികളായ പി.പി. അബ്ദുൽ റസാക്ക്, പി.ടി. ജൈസൽ,ഡോ.അബ്ദുസലീം, ഡോ.ഇർഫാന, ഡോ.പി.സി. ഇല്യാസ് സംസാരിച്ചു.

വിവിധ സംസ്ഥാനങ്ങളിലെ വ്യത്യസ്ത സ്ഥാപനങ്ങളിൽ നിന്നുമുള്ള അധ്യാപകർ,ഗവേഷകർ, ബിരുദാ നന്തര ബിരുദ വിദ്യാർത്ഥികൾ, ഉൾപ്പെടെയുള്ളവർ വിവിധ സെഷനുകളിലായി ഇരുപത്തഞ്ചോളം പ്രബന്ധങ്ങൾ അവതരിപ്പിച്ചു. അറബിക് വിഭാഗം തലവൻ ഡോ.അബ്ദുല്ലത്തീഫ് നദവി സ്വാഗതവും സെമിനാർ കോ ഓർഡിനേറ്റർ ഡോ.മുജീബ് നെലിക്കുത്ത് നന്ദിയും പറഞ്ഞു.

Related Articles

Leave a Reply

Back to top button