Mukkam

ശമ്പള കമ്മീഷൻ കാലാവധി നീട്ടണം

മുക്കം :മാവൂർ 12 -ാം ശമ്പള കമ്മീഷൻ്റെ കാലാവധി നീട്ടണമെന്ന് കെ എസ് എസ് പി യു മാവൂർ യൂണിറ്റ് വനിത കൺവെൻഷൻ ആവശ്യപ്പെട്ടു. മാവൂർ പാറമ്മൽ സ്നേഹഭവനിൽ ചേർന്ന യൂണിറ്റ് കൺവെൻഷൻ കെ.എസ്.എസ്.പി.യു ജില്ലാ കമ്മിറ്റി അംഗം എ.എം ജമീല ടീച്ചർ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് വനിതാവേദി വൈസ് ചെയർപേഴ്സൺ എം പ്രസന്നവല്ലി അദ്ധ്യക്ഷയായി.

യൂണിറ്റ് പ്രസിഡണ്ട് കെ. ടി ശോഭന കുമാരി, വനിതാവേദി ജോയിൻ്റ് കൺവീനർ പി. സുലൈഖ, സംസ്കാരിക വേദി ചെയർമാൻ എൻ.എം ഭാസ്കരൻ, യൂണിറ്റ് വനിത വേദി കൺവീനർ ഇ എൻ ശോഭനകുമാരി, യു സി ശ്രീലത, കെ.പി അനിരുദ്ധൻ എന്നിവർ സംസാരിച്ചു. റിട്ട: ജെ.പി.എച്ച്.എൻ.പി ബീന ആര്യോഗ്യ ക്ലാസ് എടുത്തു.

Related Articles

Leave a Reply

Back to top button