Mukkam
മുക്കം ടൗണിൽ റോഡ് നവീകരണം: സെപ്റ്റംബർ 19 മുതൽ ഗതാഗത നിയന്ത്രണം

മുക്കം: മുക്കം ടൗൺ നവീകരണത്തിന്റെ രണ്ടാം ഘട്ട പ്രവൃത്തികളുടെ ഭാഗമായി പഴയ ബസ് സ്റ്റാൻഡ് എക്സിറ്റിൽ നിന്നും സ്റ്റേറ്റ് ഹൈവേയിലേക്കുള്ള (മുക്കം മാളിന് മുൻവശം) റോഡിൽ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നു.
ബസ് സ്റ്റാൻഡ് എക്സിറ്റ് റോഡിൽ ഇന്റർലോക്ക് പാകുന്ന പ്രവൃത്തി ആരംഭിക്കുന്നതിനാലാണ് സെപ്റ്റംബർ 19 ശനിയാഴ്ച മുതൽ പണി പൂർത്തിയായി റോഡ് ഗതാഗതയോഗ്യമാകുന്നത് വരെ താൽക്കാലിക നിരോധനം ഏർപ്പെടുത്തുന്നത്.
ഈ സമയപരിധിയിൽ ബസ് സ്റ്റാൻഡുകളിലേക്ക് എത്തുന്ന വാഹനങ്ങൾ, പുതിയ ബസ് സ്റ്റാൻഡിലേക്കും പഴയ ബസ് സ്റ്റാൻഡിലേക്കും പ്രവേശിച്ച റോഡുകളിലൂടെ തന്നെ തിരിച്ചും കടന്നുപോകണമെന്ന് പൊതുമരാമത്ത് (നിരത്തുകൾ വിഭാഗം) എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു







