Mukkam

സംസ്ഥാന സ്കൂൾ ഒളിമ്പിക്സ്: മലയോരത്തിന്റെ കൊച്ചുമിടുക്കന് ട്രിപ്പിൾ മെഡൽ

മുക്കം: എൻ.ഐ.ടി യിൽ നടക്കുന്ന സംസ്ഥാന സ്‌കൂൾ ഒളിമ്പിക്സിൽ കല്ലാനോടിന്റെ കൊച്ചു മിടുക്കന് ട്രിപ്പിൾ മെഡൽ. ജൂനിയർ ആൺകുട്ടികളുടെ വിഭാഗത്തിൽ മത്സരിച്ച ഡോൺ മാർട്ടിനാണ് ട്രിപ്പിൾ ജംപിൽ സ്വർണ്ണവും ലോങ്ങ് ജംപിൽ വെള്ളിയും നേടി നാടിന്റെ അഭിമാനമായത്. ഡോൺ ഉൾപ്പെടുന്ന ടീം റിലേയിൽ സ്വർണം നേടിയതോടെ മെഡൽ നേട്ടം ഹാട്രിക്ക് കടന്നു.

ട്രിപ്പിൾ ജംപിൽ 13.94 മീറ്ററും ലോങ്ങ് ജംപിൽ 6.89 മീറ്ററും മറികടന്നാണ് ഡോൺ മെ ഡലുകൾ കരസ്‌ഥമാക്കിയത്. ജില്ലാ സ്‌കൂൾ മീറ്റിൽ ട്രിപ്പിൾ ജംപിൽ 14.11 മീറ്റർ ചാടി മീറ്റ് റെക്കോർഡ് സ്വന്തമാക്കിയിരുന്നു.ഏതാനും ദിവസങ്ങൾക്ക് മുൻപ് സംസ്‌ഥാന അമ ച്വർ മീറ്റിൽ ലോങ്ങ് ജംപിൽ സ്വർണ്ണവും ട്രിപ്പിൾ ജംപിൽ വെള്ളിയും നേടി ദേശീയ മത്സരത്തിന് യോഗ്യത നേടിയിരുന്നു. സംസ്‌ഥാന യൂത്ത് മീറ്റ് ലോങ്ങ് ജംപിൽ സ്വർണ മെഡൽ ജേതാവാണ്.

കല്ലാനോട് സെൻ്റ് മേരീസ് സ്‌കൂൾ വിദ്യാർഥി ആയിരിക്കുമ്പോൾ ആറാം വയസിലാണ് അമ്മയുടെ കൈപിടിച്ച് ഡോൺ ട്രാക്കിലേക്ക് ഇറങ്ങുന്നത്. 2 വർഷം മുൻപ് ഐഡിയൽ സ്‌കൂളിൽ ചേർന്നു. നിരവധി ദേശീയ അന്തർ ദേശീയ താരങ്ങളെ വാർത്തെടുത്ത ടോമി ചെറിയാനാണ് പരിശീലനം നൽകുന്നത്. കല്ലാനോട് എട്ടിയിൽ ഡോണ വർഗീസിൻ്റെ മകനാണ് പ്ലസ് വൺ വിദ്യാർഥിയായ ഡോൺ. സഹോദരി അന്ന റേച്ചൽ ഇതേ സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർഥിനിയാണ്. മുൻ വർഷങ്ങളിൽ സംസ്‌ഥാന സ്‌കൂൾ ഒളിമ്പിക്‌സിൽ മെഡൽ നേടിയിട്ടുള്ള അന്ന പരിക്ക് കാരണം ഇത്തവണ മത്സരങ്ങളിൽ പങ്കെടുത്തില്ല.

Related Articles

Leave a Reply

Back to top button