Mukkam

ബി എം എസ് മുക്കം മേഖലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം ആചരിച്ചു

മുക്കം:ബി എം എസ് മുക്കം മേഖലാ കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വിശ്വകർമ്മജയന്തി – ദേശീയ തൊഴിലാളി ദിനം വിവിധ പരിപാടികളോടെ ആചരിച്ചു. പ്രകടനവും പൊതുസമ്മേളനം നടത്തി.മണാശ്ശേരി ഗവ യു പി സ്ക്കൂൾ പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം മണാശേരി അങ്ങാടിയിൽ സമാപിച്ചു.

തുടർന്ന് നടന്ന പൊതുസമ്മേളനം ആർ എസ് എസ് ഗ്രാമ ജില്ലാ വ്യവസ്ഥാ പ്രമുഖ് സി.ബാലക്യഷ്ണൻ ഉദ്ഘാടനം ചെയ്തു.കെ.പ്രഹ്ളാദൻ അധ്യക്ഷനായി. ബി എം എസ് ജില്ലാ ഉപാദ്ധ്യക്ഷൻ കെ.പി.പ്രകാശൻ വളയം മുഖ്യ പ്രഭാഷണം നടത്തി. കെ പി ഗിരീഷ് സംസാരിച്ചു. ഹരിദാസൻ മണാശ്ശേരി,വിനീഷ് മണാശ്ശേരി, ടി.ആണ്ടിക്കുട്ടി, സി കെ കേശവൻ, വി ദിവാകരൻ എന്നിവർ പ്രകടനത്തിന് നേതൃത്വം നൽകി

Related Articles

Leave a Reply

Back to top button