Kodanchery

സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യയ്ക്ക് സ്വർണത്തിളക്കം കോടഞ്ചേരിയിൽ നിന്ന് മൂന്ന് താരങ്ങൾ

കോടഞ്ചേരി: നേപ്പാളിലെ പോക്കാറയിൽ സെപ്റ്റംബർ 16 മുതൽ 20 വരെ നടന്ന
സൗത്ത് ഏഷ്യൻ മാസ്റ്റേഴ്സ് ഹാൻഡ്ബോൾ ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമുകൾക്ക് തിളക്കമാർന്ന വിജയം. മത്സരിച്ച നാല് വിഭാഗങ്ങളിലും ഇന്ത്യൻ ടീമുകൾ സ്വർണമെഡൽ കരസ്ഥമാക്കി. ചാമ്പ്യൻഷിപ്പിൽ ഇന്ത്യൻ ടീമിനെ പ്രതിനിധീകരിച്ചത് മൂന്ന് കോടഞ്ചേരി സ്വദേശികളും ശ്രദ്ധേയ സാന്നിധ്യമായി.
50+ പുരുഷ വിഭാഗത്തിൽ അറക്കൽ റോബർട്ട് ജോസഫും, 50+ വനിതാ വിഭാഗത്തിൽ ഷീബ മാത്യുവും, 40+ പുരുഷ വിഭാഗത്തിൽ സന്തോഷ് സെബാസ്റ്റ്യനും ഇന്ത്യൻ ടീമിൽ ഇടം നേടി രാജ്യത്തിനായി മത്സരിച്ചു. 35+ വനിതാ വിഭാഗം ഉൾപ്പെടെ നാല് വിഭാഗങ്ങളിലായാണ് ചാമ്പ്യൻഷിപ്പ് നടന്നത്.

പത്തനംതിട്ട സ്വദേശിയായ ജോർജ് ബി. വർഗീസ് ആണ് ഇന്ത്യൻ ടീമിന്റെ കോച്ച്.
കോഴിക്കോട് മാസ്റ്റേഴ്സ് അസോസിയേഷൻ അംഗങ്ങളായ മൂന്ന് താരങ്ങളുടെയും നേട്ടത്തിൽ ജില്ലാ ഭാരവാഹികളായ സിജി എൻ. എം , സനിമോൻ തോമസ് റോക്കച്ചൻ പി വി , സുധീഷ് തോമസ് എന്നിവർ അഭിനന്ദനവും അനുമോദനവും അറിയിച്ചു.

Related Articles

Leave a Reply

Back to top button