Thiruvambady

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് തിരുവമ്പാടിയിൽ പൗരസ്വീകരണം നൽകുന്നു

തിരുവമ്പാടി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടി രാജ്യത്തിന് അഭിമാനമായി മാറിയ ഷൂട്ടിങ് താരം വിദർശ കെ. വിനോദിന് തിരുവമ്പാടിയിൽ ജന്മനാടിന്റെ പൗരസ്വീകരണം നൽകുന്നു. തിരുവമ്പാടി ഗ്രാമ പഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ മലയോര മേഖലയിലെ മുഴുവൻ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് ചടങ്ങ് സംഘടിപ്പിക്കുന്നത്.

2026 ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 3.30-ന് തിരുവമ്പാടിയിലാണ് പ്രൗഢഗംഭീരമായ സ്വീകരണച്ചടങ്ങ് നടക്കുക. പ്രദേശവാസികളും വിവിധ ജനപ്രതിനിധികളും ചടങ്ങിൽ പങ്കെടുക്കും. തിരുവമ്പാടി നിയോജകമണ്ഡലം എംഎൽഎ സി.കെ കാസിമിൻ്റെ അധ്യക്ഷതയിൽ നടക്കുന്ന പൊതു പരിപാടി കൃഷി വകുപ്പ് മന്ത്രി ടി സിദ്ദീഖ് ഉദ്ഘാടനം നിർവഹിക്കും.

Related Articles

Leave a Reply

Back to top button