Thiruvambady

വിദർശ കെ. വിനോദിന് ഇന്ന് ജന്മനാടിന്റെ പൗരാവലി സ്വീകരണം

തിരുവമ്പാടി: ജപ്പാനിൽ നടന്ന ഏഷ്യൻ ഗെയിംസിൽ ഇരട്ട വെള്ളിമെഡൽ കരസ്ഥമാക്കി രാജ്യത്തിന്റെ യശസ്സുയർത്തിയ ഇലഞ്ഞിക്കൽ കൊച്ചാലുങ്കൽ വിനോദ്-അനിത ദമ്പതികളുടെ മകൾ വിദർശ കെ. വിനോദിന് ഇന്ന് ജന്മനാട്ടിൽ പൗരാവലി സ്വീകരണം നൽകും.

തിരുവമ്പാടി ഗ്രാമപഞ്ചായത്തിന്റെ ആഭിമുഖ്യത്തിൽ നിയോജകമണ്ഡലത്തിലെ തദ്ദേശ സ്ഥാപനങ്ങളുടെയും രാഷ്ട്രീയ, സാമൂഹ്യ, സാംസ്കാരിക സംഘടനകളുടെയും വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും സഹകരണത്തോടെയാണ് വൈകുന്നേരം നാലുമണിക്ക് തിരുവമ്പാടിയിൽ വരവേൽപ്പ് സംഘടിപ്പിച്ചിരിക്കുന്നത്.

വാദ്യമേളങ്ങളുടെ അകമ്പടിയോടെ യു.സി. മുക്കിൽനിന്നും മെഡൽ ജേതാവിനെ ഘോഷയാത്രയോടെ സ്വീകരിച്ച് തിരുവമ്പാടി ടൗണിലെ ഓപ്പൺ സ്റ്റേജിൽ നടക്കുന്ന സ്വീകരണ വേദിയിലേക്ക് ആനയിക്കും. മന്ത്രി ടി. സിദ്ദീഖ് ചടങ്ങ് ഉദ്ഘാടനം ചെയ്യും. സി.കെ. കാസിം എം.എൽ.എ. അധ്യക്ഷനാകും.

Related Articles

Leave a Reply

Back to top button