Koodaranji

ഏഷ്യൻ ഗെയിംസ് ഇരട്ട മെഡൽ ജേതാവ് വിദർശ കെ. വിനോദിന് കൂടരഞ്ഞി ബാങ്കിന്റെ സ്വീകരണം

കൂടരഞ്ഞി: ഏഷ്യൻ ഗെയിംസിൽ ഇരട്ട മെഡൽ നേടിയ മലയോര മേഖലയിലെ കായികതാരം വിദർശ കെ. വിനോദിന് കൂടരഞ്ഞി സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ സ്വീകരണം നൽകി. അന്താരാഷ്ട്ര കായിക വേദിയിൽ മികച്ച പ്രകടനത്തിലൂടെ രാജ്യത്തിനും നാടിനും അഭിമാനമായ വിദർശയെ ആദരിക്കുന്നതിനായി ബാങ്ക് ഓഡിറ്റോറിയത്തിലാണ് അനുമോദന ചടങ്ങ് സംഘടിപ്പിച്ചത്.

കൂടരഞ്ഞി ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ബോബി ഷിബു പൈമ്പിള്ളിൽ ചടങ്ങ് ഉദ്ഘാടനം ചെയ്തു. ബാങ്കിന്റെ മെമന്റോ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വിദർശയ്ക്ക് കൈമാറി. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോർജ്കുട്ടി കക്കാടംപൊയിൽ വിദർശയെ പൊന്നാട അണിയിച്ച് ആദരിച്ചു. ബാങ്കിന്റെ സ്നേഹോപഹാരം ബാങ്ക് പ്രസിഡന്റ് പി. എം. തോമസ് മാസ്റ്റർ കൈമാറി.

ബാങ്ക് പ്രസിഡന്റ് പി. എം. തോമസ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗവും ബാങ്ക് സെക്രട്ടറിയുമായ ജിമ്മി ജോസ് പൈമ്പിള്ളിൽ സ്വാഗതം പറഞ്ഞു. വിദർശയുടെ തുടർന്നുള്ള അന്താരാഷ്ട്ര മത്സരങ്ങളിലും മികച്ച നേട്ടങ്ങൾ കൈവരിക്കട്ടെയെന്ന് ചടങ്ങിൽ സംസാരിച്ചവർ ആശംസിച്ചു.

തുടർന്ന് നടന്ന അനുമോദന സമ്മേളനത്തിൽ നിസാറാബീഗം, ആയിഷബി ഷിയാസ്, ഷീബ റോയ് നെച്ചിക്കാട്ടിൽ, രത്ന രാജേഷ്, റോയ് ആക്കേൽ, തോമസ് മാത്യു, ലീലാമ്മ മുള്ളനാനിക്കൽ, പി. അബ്ദുറഹിമാൻ മാസ്റ്റർ, ജോർജ് മങ്കരയിൽ, ജോമാ സുരേഷ്, ഷിജോ വേളൂർ, ജെറീന റോയ്, അബ്ദുൽ റഷീദ് മൗലവി, ജോൺസൺ കുളത്തിങ്കൽ, അബ്ദുറഹ്മാൻ കുഴിയിൽ, സജി പെണ്ണാപറമ്പിൽ, മുഹമ്മദ് പാതിപറമ്പിൽ, ഷിൻസി കെ. ചെറിയാൻ, ജോളി പൈക്കാട്ട്, വി. എ. ജോസ് മാസ്റ്റർ, വിൽസൺ പുല്ലുവേലിൽ, രാജൻ കൗസ്തുഭം, ജയേഷ് സ്രാമ്പിക്കൽ എന്നിവർ ആശംസകൾ അറിയിച്ചു.

Related Articles

Leave a Reply

Back to top button