Mukkam

പഠനത്തിൽ പുതുവഴികൾ തുറന്ന് മോട്ടിവേഷൻ ക്ലാസ്:പന്നിക്കോട് എ.യു.പി സ്കൂളിൽ ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായി പ്രചോദന പരിപാടി

മുക്കം: കോവിഡ് കാലത്തിനു ശേഷമുള്ള പഠനരീതികളിലുണ്ടായ മാറ്റങ്ങൾക്കിടയിൽ വിദ്യാർത്ഥികൾക്ക് പഠനത്തിൽ കൂടുതൽ ആത്മവിശ്വാസവും താൽപര്യവും വളർത്തുകയെന്ന ലക്ഷ്യത്തോടെ പന്നിക്കോട് എ.യു.പി സ്കൂളിൽ മോട്ടിവേഷൻ ക്ലാസ് സംഘടിപ്പിച്ചു. ഏഴാം ക്ലാസ് വിദ്യാർത്ഥികൾക്കായാണ് പ്രത്യേകമായി ക്ലാസ് ഒരുക്കിയത്.പഠനം കൂടുതൽ ലളിതവും ആസ്വാദ്യകരവുമാക്കി മാറ്റുന്നതിനും കുട്ടികളിലെ കഴിവുകൾ തിരിച്ചറിഞ്ഞ് അവരെ മുന്നോട്ടു നയിക്കുന്നതിനുമുള്ള വിവിധ മാർഗങ്ങളാണ് ക്ലാസിൽ പരിചയപ്പെടുത്തിയത്.

മാധ്യമപ്രവർത്തകനും അധ്യാപകനുമായ എൻ. ശശികുമാർ ക്ലാസിന് നേതൃത്വം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ് സി. ഫസൽ ബാബു അധ്യക്ഷത വഹിച്ചു. പ്രധാനാധ്യാപിക വി.എൻ സജ്നി, അധ്യാപകരായ നുബ് ല ഷാക്കിറ, സുഭഗ ഉണ്ണികൃഷ്ണൻ, ജറീഷ എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Back to top button