Mukkam
ഇല്ലംകണ്ടി അസീസ് മാസ്റ്ററെ ആദരിച്ചു

മുക്കം : പഴംപറമ്പ് സംസ്ഥാന അധ്യാപക അവാർഡ് ജേതാവ് ഇല്ലംകണ്ടി അസീസ് മാസ്റ്ററെ പഴംപറമ്പ് കാഴ്ചയില്ലാത്തവരുടെ അഗതി മന്ദിരത്തിൽ സ്വീകരണം നൽകി.
അഡ്മിനിസ്ട്രേറ്റർ വി അബ്ദുറഷീദ് പൊന്നാട അണിയിച്ചു. ശരീഫ് അമ്പലക്കണ്ടി അധ്യക്ഷത വഹിച്ചു.
പി.വി കോയ, സിപി നാണു, എം.കെ രമേഷ് ബാബു, കെ.പി വേലു, കെ വിശാലം, കെ ആര്യ ദേവി തുടങ്ങിയവർ സംസാരിച്ചു.







