Thiruvambady

മെഡൽ നേട്ടം ശീലമാക്കി ആരോൺ; കോഴിക്കോട് ജില്ലാ അത്‌ലറ്റിക് മീറ്റിൽ ഇരട്ട സ്വർണം

തിരുവമ്പാടി: കോഴിക്കോട് ജില്ലാ സ്കൂൾ അത്‌ലറ്റിക് മീറ്റിൽ വ്യക്തിഗത മികവ് പ്രകടനത്തോടെ ഷോട്ട്പുട്ട്, ഡിസ്കസ് ത്രോ ഇനങ്ങളിൽ ഒന്നാം സ്ഥാനം നേടി ആരോൺ ജോസഫ് അനീഷ്. തിരുവമ്പാടി ഇൻഫന്റ് ജീസസ് ഇംഗ്ലീഷ് മീഡിയം സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർഥിയാണ് ആരോൺ.

കൊല്ലത്ത് നടന്ന 70-ാമത് സംസ്ഥാന ജൂനിയർ അത്‌ലറ്റിക്‌സ് മീറ്റിൽ ഷോട്ട്പുട്ടിൽ മീറ്റ് റെക്കോർഡോടെ ഒന്നാം സ്ഥാനവും ഡിസ്കസ് ത്രോയിൽ മൂന്നാം സ്ഥാനവും ആരോൺ നേടിയിരുന്നു. മുക്കം ഉപജില്ലാ സ്കൂൾ അത്‌ലറ്റിക്‌സ് മത്സരത്തിലും ഈ രണ്ട് ഇനങ്ങളിൽ ഒന്നാം സ്ഥാനം സ്വന്തമാക്കിയിരുന്നു.

കൂമ്പാറ പുളിമൂട്ടിൽ അനീഷ് ജോസഫ്–ജെന്നി അബ്രഹാം ദമ്പതികളുടെ മകനാണ് ആരോൺ ജോസഫ് അനീഷ്. 2008-ലെ ദോഹ ഏഷ്യൻ ഗെയിംസിൽ ഹെപ്റ്റാത്തലണിൽ സ്വർണമെഡൽ നേടിയ മുൻ ഇന്ത്യൻ അത്‌ലറ്റ് പി.ജെ. വിനോദിന്റെ സഹോദരനാണ് ആരോണിന്റെ പിതാവ് അനീഷ്.

Related Articles

Leave a Reply

Back to top button